ഇറ്റാലിയന്‍ കോപ്പയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം
ലീഗില്‍ പിഎസ്ജിയ്ക്ക് 49 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ മാര്‍സിലെയ്ക്ക് 41 പോയിന്റാണുള്ളത്.

റോം: കോപ്പാ ഇറ്റാലിയന്‍ കപ്പില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഉഡിനീസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുവന്റസ് ക്വാര്‍ട്ടറില്‍ കടന്നത്. അര്‍ജന്റീനന്‍ താരം പൗളോ ഡിബാല ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഗോണ്‍സാലോ ഹിഗ്വിയന്‍, ഡഗ്ലസ് കോസ്റ്റാ എന്നിവര്‍ ഓരോ ഗോളും നേടി. സൈനസ് ഇന്‍ഫക്ഷനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. അഞ്ച് തവണ കോപ്പാ ഇറ്റാലിയാ ജേതാക്കളായ എസി മിലാന്‍ സ്പാലിനെ 3-0ത്തിന് തോല്‍പ്പിച്ച് അവസാന എട്ടില്‍ ഇടം നേടി. മറ്റൊരു മല്‍സരത്തില്‍ ഫിയോറന്റീനയെ 2-1ന് അറ്റ്‌ലാന്റ തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. കാഗ്ലിയാരിയെ 4-1ന് തോല്‍പ്പിച്ചായിരുന്നു ഇന്ററിന്റെ ജയം.
ഫ്രഞ്ച് ലീഗില്‍ നടന്ന മല്‍സരങ്ങളില്‍ പിഎസ്ജി, റെനീസ്, റെയിമസ് എന്നിവര്‍ ജയം കണ്ടു. പിഎസ്ജി 4-1ന് മൊണാക്കോയെ തോല്‍പ്പിച്ചപ്പോള്‍ നിമെസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റെനീസ് തോല്‍പ്പിച്ചത്. പിഎസ്ജിയ്ക്കായി എംബാപ്പെ ഇരട്ട ഗോള്‍ നേടി. നെയ്മര്‍, സാരാബി എന്നിവരും ഓരോ ഗോള്‍ നേടി. ലീഗില്‍ പിഎസ്ജിയ്ക്ക് 49 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ മാര്‍സിലെയ്ക്ക് 41 പോയിന്റാണുള്ളത്.
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT