Football

കോപ്പാ ഡെല്‍ റേ; റാമോസിന് ഡബിള്‍; റയലിന് ജയം

ആദ്യ പാദത്തില്‍ ജിറോണയെ 4-2നാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇരട്ട ഗോള്‍ നേടി. വാസ്‌കേസ്, ബെന്‍സിമ എന്നിവര്‍ ഓരോ ഗോളും നേടി.

കോപ്പാ ഡെല്‍ റേ; റാമോസിന് ഡബിള്‍; റയലിന് ജയം
X

മാഡ്രിഡ്: കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിറോണയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് ജയം. ആദ്യ പാദത്തില്‍ ജിറോണയെ 4-2നാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇരട്ട ഗോള്‍ നേടി. വാസ്‌കേസ്, ബെന്‍സിമ എന്നിവര്‍ ഓരോ ഗോളും നേടി. ജിറോണയാണ് ഏഴാം മിനിറ്റില്‍ ലോസാനോയിലൂടെ ലീഡ് നേടിയത്. 10ാം മിനിറ്റില്‍ വാസ്‌കോസ് റയലിനെ ഒപ്പമെത്തിച്ചു. പിന്നീട് 42ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ റാമോസ് റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലാണ് ജിറോണ സമനില ഗോള്‍ നേടിയത്. ഗാര്‍നെലാണ് ജിറോണയ്ക്കായി വലകുലുക്കിയത്.

Next Story

RELATED STORIES

Share it