Latest News

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി
X

എറണാകുളം: പെരുമ്പാവൂരില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനം. സീറ്റ് നിഷേധിക്കുന്നത് നീതികേടെന്നും സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനമെന്നും എല്‍ദോസ് പറഞ്ഞു. അദ്ദേഹത്തിന് പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

പെരുമ്പാവൂരില്‍ അനുകൂല സാഹചര്യമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും കെപിസിസി നേതൃത്വം അനുകൂലമെന്നും എല്‍ദോസ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ കേസ് ഗൂഢാലോചനയെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, കണ്ണൂര്‍ സീറ്റിനായി കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്റെ സമ്മര്‍ദ്ദനീക്കങ്ങളില്‍ നേതൃത്വം മുട്ടുമടക്കി. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് സുധാകരനോട് പറഞ്ഞതായി എ കെ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it