കോപ്പാ ഡെല്‍ റേയില്‍ റയലും ബാഴ്‌സയും മുന്നോട്ട്
ഇബിസയെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയ്ക്ക് തുണയായത്.

മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും പ്രീക്വാര്‍ട്ടറില്‍. ഇബിസയെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയ്ക്ക് തുണയായത്. മല്‍സരത്തില്‍ കബാലേയിലൂടെ ഇബിസയാണ് ലീഡ് നേടിയത്. 72ാം മിനിറ്റില്‍ ഗ്രീസ്മാന്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇഞ്ചുറി ടൈമിലെ ഗ്രീസ്മാന്റെ രണ്ടാം ഗോള്‍ ബാഴ്‌സയ്ക്ക് രക്ഷയ്‌ക്കെത്തുകയായിരുന്നു. യൂണിയന്‍സ്താസിനെ 3-1ന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് അവസാന 16ല്‍ ഇടം നേടിയത്. ഗെരത് ബെയ്ല്‍, ഗോണ്‍ഗോറാ, ഡയസ് എന്നിവരാണ് റയലിനായി വലകുലിക്കിയത്. വിയ്യാറല്‍, വലന്‍സിയ എന്നിവരും് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അതിനിടെ ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍ പിഎസ്ജി പ്രവേശിച്ചു. റീംസിനെ 3-0ത്തിന് പരാജയപ്പെടുത്തിയാണ് പിഎസ്ജിയുടെ കുതിപ്പ്. മാര്‍ക്വിനേയാസ, നിയാന്‍സോ കവാസി എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് നെയ്മറാണ്. മൂന്നാം ഗോള്‍ റീംസിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ഒളിംപിക് ലിയോണാണ് ഫൈനലിലെ പിഎസ്ജിയുടെ എതിരാളി.
RELATED STORIES
ചികില്‍സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്‍...
6 July 2022 10:08 AM GMT18 ദിവസത്തിനുള്ളില്‍ 8 സാങ്കേതികതകരാറുകള്‍: സ്പൈസ്ജറ്റിന്...
6 July 2022 10:08 AM GMTഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMTകനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMT