Football

കോപ്പാ അമേരിക്ക; നെയ്മര്‍ പുറത്ത്; ക്ലബ്ബ് സീസണിന് മുന്നോടിയായി താരം തിരിച്ചെത്തും

കോപ്പാ അമേരിക്ക; നെയ്മര്‍ പുറത്ത്; ക്ലബ്ബ് സീസണിന് മുന്നോടിയായി താരം തിരിച്ചെത്തും
X

റിയോ: 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്ക് മൂലം കാനറികളുടെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും നഷ്ടമാകും. 2024 ജൂണിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ഉറുഗ്വെയ്ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബ്രസീലിന്റെ നിലവിലെ ഏറ്റവും മികച്ച താരം.


അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോളിന് വേദിയാവുന്നത്. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്മര്‍ ജൂനിയര്‍. 2023 ഒക്ടോബര്‍ 17 ഉറുഗ്വെയ്ക്ക് എതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ നെയ്മറുടെ ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്‌ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി. നെയ്മറുടെ തിരിച്ചുവരവിനായി അടുത്ത വര്‍ഷം ഓഗസ്റ്റ് മാസം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.


ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്റെ സ്ഥാനം. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്റെ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി മഞ്ഞപ്പടയ്ക്ക് സന്നാഹ മത്സരമുണ്ട്.




Next Story

RELATED STORIES

Share it