മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ് തടയാന്‍ ബാഴ്‌സ ഇറങ്ങുന്നു
ബാഴ്‌സയേക്കാള്‍ കടുത്തതാണ് പിഎസ്ജിയിലെ നിയമങ്ങളെന്നാണ് പരാതിക്കാരന്റെ വാദം.

പാരിസ്: ലയണല്‍ മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ് അന്തിമ ഘട്ടത്തില്‍ നില്‍ക്കവെ ഇതിന് തടസ്സം സൃഷ്ടിക്കാന്‍ മുന്‍ ക്ലബ്ബ് ബാഴ്‌സലോണ രംഗത്ത്. മെസ്സിയെ പിഎസ്ജിക്ക് സ്വന്തമാക്കുന്നതില്‍ ഫിനാഷ്യല്‍ ഫെയര്‍പ്ലേ നിയമം തടസ്സമാവുമെന്നാരോപിച്ച് ബാഴ്‌സയ്ക്ക് വേണ്ടി ഡോക്ടര്‍ യുവാന്‍ ബ്രാങ്കോയാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. യൂറോപ്പ്യന്‍ കമ്മീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. ഫിനാഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങള്‍ തന്നെയാണ് മെസ്സിക്കും ബാഴ്‌സയില്‍ തുടരാന്‍ കഴിയാത്തതിന് പിന്നില്‍. ബാഴ്‌സയേക്കാള്‍ കടുത്തതാണ് പിഎസ്ജിയിലെ നിയമങ്ങളെന്നാണ് പരാതിക്കാരന്റെ വാദം. പിഎസ്ജിയാവട്ടെ ഇക്കുറി നിരവധി വമ്പന്‍ താരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള വേതനവും മെസ്സിക്കുള്ള വേതനവും ഒരുമിച്ച് വരുമ്പോള്‍ പിഎസ്ജിക്കുണ്ടാവുന്ന ബാധ്യതകളും പരാതിക്കാരന്‍ സൂചിപ്പിക്കുന്നു. പിഎസ്ജി അവരുടെ വരുമാനത്തിന്റെ 99 ശതമാനവും താരങ്ങളുടെ വേതനത്തിനായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ബാഴ്‌സ 54 ശതമാനം മാത്രമാണ് വേതനയിനത്തിലേക്ക് നീക്കി വയ്ക്കുന്നത്.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT