കോപ്പയില്‍ കാലിടറി അർജന്റീന; കൊളംബിയക്കെതിരേ തോല്‍വി

കൊളംബിയന്‍ ആധിപത്യത്തിന് വിരാമിട്ട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ കൊളംബിയ ഗോളാക്കുകയായിരുന്നു.

കോപ്പയില്‍ കാലിടറി അർജന്റീന; കൊളംബിയക്കെതിരേ തോല്‍വി

സാവോ പോളോ: കോപ്പാ കിരീടം ലക്ഷ്യമിടുന്ന മെസ്സിയുടെ അര്‍ജന്റീനയ്ക്ക് ആദ്യ തോല്‍വി. കൊളംബിയയോട് ഏകപക്ഷീയമായ രണ്ട് ഗോളിനാണ് തോല്‍വി. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തിലാണ് കൊളംബിയ അര്‍ജന്റീനന്‍ പ്രതീക്ഷകളെ തല്ലികെടുത്തിയത്. റോജര്‍ മാര്‍ട്ടിന്‍സ്(71), സുവാന്‍ സപാത്താ (86) എന്നിവരാണ് കൊളംബിയന്‍ സ്‌കോറര്‍മാര്‍.

ആദ്യപകുതി കൊളംബിയക്ക് അനുകൂലമായ പ്രകടനമായിരുന്നു കണ്ടത്. തുടര്‍ന്ന് കൊളംബിയന്‍ ആധിപത്യത്തിന് വിരാമിട്ട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ കൊളംബിയ ഗോളാക്കുകയായിരുന്നു. മെസ്സിയടങ്ങുന്ന ടീം കൊളംബിയക്കെതിരേ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. കൊളംബിയന്‍ ഗോളി ഓസ്പിനിയുടെ സേവാണ് അവര്‍ക്ക് പലപ്പോഴും രക്ഷകനായത്. ഗ്രൂപ്പ് എയില്‍ നടന്ന പെറു-വെനിസ്വേല മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

RELATED STORIES

Share it
Top