Football

ചാംപ്യന്‍സ് ലീഗ്; മെസ്സിക്കൊപ്പം പിഎസ്ജി ഇന്നിറങ്ങും

മല്‍സരങ്ങള്‍ സോണി ലൈവിലും ജിയോ ടിവി മൊബൈല്‍ ആപ്പുകളിലും കാണാം.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്കൊപ്പം പിഎസ്ജി ഇന്നിറങ്ങും
X


പാരിസ്: ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിനായുള്ള പിഎസ്ജിയുടെ ആദ്യമല്‍സരം ഇന്ന് ക്ലബ്ബ് ബ്രൂഗ്‌സിനെതിരേ. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് പിഎസ്ജിയ്ക്കായി ഇറങ്ങും.ബെല്‍ജിയന്‍ ക്ലബ്ബ് ബ്രൂഗ്‌സിനെതിരേ വമ്പന്‍ ജയം മാത്രമാണ് പിഎസ്ജിയുടെ ലക്ഷ്യം. ഇന്ന് അര്‍ദ്ധരാത്രി 12.30നാണ് മല്‍സരം. പിഎസ്ജിയുടെ ഈ സീസണിലെ ഏറ്റവും വലിയ ലക്ഷ്യം തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം മാത്രമാണ്. കഴിഞ്ഞ തവണ സെമിയിലും അതിന് മുമ്പ് ഫൈനലിലും പിഎസ്ജിക്ക് കാലിടറിയിരുന്നു. എന്നാല്‍ ഇത്തവണ മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയങ്ങളെ മുന്‍നിര്‍ത്തി കിരീടം കൈക്കലാക്കാനാണ് വമ്പന്‍മാര്‍ ഇറങ്ങുന്നത്. ക്ലബ്ബ് ബ്രൂഗ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് മെസ്സിയും നെയ്മറും ഇറങ്ങുന്നത്. ബാഴ്‌സയ്ക്കായി നാല് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള പ്രയാണത്തിലെ പ്രഥമ ലക്ഷ്യവും കിരീടം തന്നെയാണ്. മല്‍സരങ്ങള്‍ സോണി ലൈവിലും ജിയോ ടിവി മൊബൈല്‍ ആപ്പുകളിലും കാണാം.




Next Story

RELATED STORIES

Share it