ചാംപ്യന്‍സ് ലീഗ്; സെവിയ്യക്കെതിരേ ചെല്‍സിയുടെ ജിറൗഡ് മാജിക്ക്
2010ന് ശേഷം ആദ്യമായാണ് ഒരു ചെല്‍സി താരം ഒരു മല്‍സരത്തില്‍ നാല് ഗോള് നേടുന്നത്.

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ സെവിയ്യക്കെതിരേ നാല് ഗോളടിച്ച് ചെല്‍സി താരം ഒലിവര്‍ ജിറൗദ്. എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ ചെല്‍സി ഗ്രൂപ്പില്‍ ഒന്നാമത് തുടരുകയാണ്. ചെല്‍സി നേരത്തെ തന്നെ അടുത്ത റൗണ്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം ജിറൗദിന്റെ ആദ്യ ഗോള്‍ എട്ടാം മിനിറ്റിലാണ്. ബാക്കി മൂന്ന് ഗോളുകളും രണ്ടാം പകുതിക്ക് ശേഷമാണ് പിറന്നത്. ഹാവര്‍ട്‌സ്, കോവാസിക്ക്, കാന്റെ എന്നിവരാണ് ജിറൗദിന്റെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 34 വയസ്സും 63 ദിവസവും ഉള്ളപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിരുന്നു. ഈ റെക്കോഡാണ് ജിറൗദ് ഇന്ന് തകര്‍ത്തത്. ഇതിന് മുമ്പ് 1965ല്‍ റയല്‍ മാഡ്രിഡിനായി പുസ്‌കാസ് ഹാട്രിക്ക് നേടിയിരുന്നു. അന്ന് പുസ്‌കാസിന്റെ പ്രായം 38 വയസ്സും 173 ദിവസവുമായിരുന്നു. ഹാട്രിക്ക് നേടുന്ന പ്രായമായ താരമെന്ന റെക്കോഡാണ് പുസ്‌കാസ്് നേടിയത്. ചാംപ്യന്‍സ് ലീഗില്‍ രണ്ട് ഇംഗ്ലിഷ് ക്ലബ്ബുകള്‍ക്ക് വേണ്ടി ഹാട്രിക്ക് നേടിയ താരമെന്ന് റെക്കോഡും ജിറൗദ് സ്വന്തമാക്കി. മുമ്പ് ആഴ്‌സണലിന് വേണ്ടിയും താരം ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിരുന്നു. 2010ന് ശേഷം ആദ്യമായാണ് ഒരു ചെല്‍സി താരം ഒരു മല്‍സരത്തില്‍ നാല് ഗോള് നേടുന്നത്.
RELATED STORIES
അല്‍വാരോ മൊറാട്ടാ വീണ്ടും അത്ലറ്റിക്കോയില്
3 July 2022 3:24 PM GMTയുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ വനിതാ താരമാവാന്‍ മനീഷാ...
3 July 2022 3:10 PM GMTപിഎസ്ജിക്ക് തിരിച്ചടി; നെയ്മര്‍ കരാര്‍ പുതുക്കുന്നു
3 July 2022 2:48 PM GMTനപ്പോളിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത്
3 July 2022 8:03 AM GMTവിദാല്‍ ഇന്റര്‍ വിടുന്നു; ഫ്ളമെങോയും ബൊക്കാ ജൂനിയേഴ്സും രംഗത്ത്
3 July 2022 7:40 AM GMTറൊണാള്‍ഡോയ്ക്കും യുനൈറ്റഡ് വിടണം; താരത്തിന് പകരം ആന്റണി വരും
3 July 2022 7:20 AM GMT