Football

ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ടീമിനൊപ്പം സെറീനാ വില്ല്യംസും ഹാമില്‍ട്ടണും

ബ്രോട്ടണ്‍സിന്റെ ടീമിലേക്കായി ഇരുവരും 10 മില്ല്യണ്‍ പൗണ്ടാണ് ഷെയറായി നല്‍കുക.

ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ടീമിനൊപ്പം സെറീനാ വില്ല്യംസും ഹാമില്‍ട്ടണും
X

സ്റ്റാംഫോഡ്ബ്രിഡ്ജ്: ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസും ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണും. ബ്രോട്ടണ്‍സിന്റെ ടീമിലേക്കായി ഇരുവരും 10 മില്ല്യണ്‍ പൗണ്ടാണ് ഷെയറായി നല്‍കുക.മുന്‍ ലിവര്‍പൂള്‍ ചെയര്‍മാനായ മാര്‍ട്ടിന്‍ ബ്രോട്ടണസിന്റെ കണ്‍സോര്‍ഷ്യയത്തില്‍ ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ, പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ ജോഷ് ഹാരിസ്, ഡേവിഡ് ബ്‌ളിറ്റ്‌സ്, മറ്റ് പ്രമുഖ നിക്ഷേപകരും ഉണ്ട്.


ചെല്‍സി ഉടമ റോമന്‍ അബ്രാമോവിച്ചിനെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞ മാസം അയോഗ്യനാക്കിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ റഷ്യന്‍ കോടീശ്വരനായ അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.




Next Story

RELATED STORIES

Share it