പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി മുന്നില്‍

പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി മുന്നില്‍

സ്റ്റാംഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയ പരമ്പര തുടര്‍ന്ന് ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ഫ്രാങ്ക് ലംമ്പാര്‍ഡിന്റെ കുട്ടികള്‍ ഇറക്കിവിട്ടത്. ക്രിസ്റ്റലിനെതിരായ ജയം ചെല്‍സിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണ്. ഗോള്‍ വേട്ട തുടരുന്ന എബ്രഹാം(52), പുലിസിക്ക്(79) എന്നിവരാണ് നീലപ്പടയ്ക്കായി ഗോള്‍ നേടിയത്.

ഇന്ന് നടന്ന മറ്റൊരു വമ്പന്‍ മല്‍സരത്തില്‍ ആഴ്‌സണലിനെ മുട്ടുകുത്തിച്ച് ലെസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്ററിന്റെ ജയം. ജയത്തോടെ ലെസ്റ്റര്‍ ആദ്യമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. വാര്‍ഡി, മാഡിസണ്‍ എന്നിവരാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. ആഴ്‌സണല്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. മറ്റ് മല്‍സരങ്ങളില്‍ ഷെഫ് യുനൈറ്റഡ് ടോട്ടന്‍ഹാമിനെ 1-1 സമനിലയില്‍ കുരുക്കി. എവര്‍ട്ടണ്‍ സൗത്താംപടണെ 2-1ന് തോല്‍പ്പിച്ചു. ന്യൂകാസില്‍ ബേണ്‍മൗത്തിനെ 2-1നും തറപറ്റിച്ചു. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബേണ്‍ലി തകര്‍ത്തു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ബ്രെസ്തിനെതിരേ ജയം സ്വന്തമാക്കി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. ഇക്കാര്‍ഡിയും ഡി മരിയയുമാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്.

RELATED STORIES

Share it
Top