എന്‍സോ ഫെര്‍ണാണ്ടസിനായി ചെല്‍സിയും രംഗത്ത്; വിട്ടുകൊടുക്കില്ലെന്ന് ബെന്‍ഫിക്ക
ഈ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏവരും ഉറ്റുനോക്കുന്ന താരമാണ് ഫെര്‍ണാണ്ടസ്.

ലിസ്ബണ്‍:അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവച്ച താരങ്ങളില്‍ ഒരാളായ എന്‍സോ ഫെര്‍ണാണ്ടസിനായി ചെല്‍സിയും രംഗത്ത്. നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ് എന്നീ മൂന്ന് ക്ലബ്ബുകളും ബെന്‍ഫിക്കാ താരമായ ഫെര്‍ണ്ടസിന് വേണ്ടി മുന്നിലുണ്ടായിരുന്നു. എന്നാല്‍ ചെല്‍സിയാണ് ഇന്ന് താരത്തിനായി ആദ്യ ഓഫര്‍ നല്‍കിയത്.

ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് ചെല്‍സി മുന്നോട്ട് വരുന്നത്. ഈ ലോകകപ്പിലെ മികച്ച യുവതാരമായ ഫെര്‍ണാണ്ടസിന് ചെല്‍സിയിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 105 മില്ല്യണ്‍ യൂറോയാണ് ബെന്‍ഫിക്ക ഫെര്‍ണാണ്ടസിനായി ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സീസണില്‍ ഒരു തരത്തിലും താരത്തെ വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ബെന്‍ഫിക്ക അറിയിച്ചിരുന്നു. ഈ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏവരും ഉറ്റുനോക്കുന്ന താരമാണ് ഫെര്‍ണാണ്ടസ്.
RELATED STORIES
കൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMT