Football

ചാംപ്യന്‍സ് ലീഗ്: ചെല്‍സിയും ലിവര്‍പൂളും പ്രീക്വാര്‍ട്ടറില്‍; അയാകസ് പുറത്ത്

ഗ്രൂപ്പ് എച്ചില്‍ ലില്ലെയെ 2-1ന് തോല്‍പ്പിച്ച് ചെല്‍സി നോക്കൗട്ടിലേക്ക് കയറിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂളും പ്രീക്വാര്‍ട്ടറിലേക്ക് കയറി.

ചാംപ്യന്‍സ് ലീഗ്: ചെല്‍സിയും ലിവര്‍പൂളും പ്രീക്വാര്‍ട്ടറില്‍; അയാകസ് പുറത്ത്
X

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ചെല്‍സിയും ലിവര്‍പൂളും. ഗ്രൂപ്പ് എച്ചില്‍ ലില്ലെയെ 2-1ന് തോല്‍പ്പിച്ച് ചെല്‍സി നോക്കൗട്ടിലേക്ക് കയറിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂളും പ്രീക്വാര്‍ട്ടറിലേക്ക് കയറി. കീറ്റാ, സലാഹ് എന്നിവരാണ് രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ രണ്ട് ഗോള്‍ നേടിയത്. ചെല്‍സിക്കു വേണ്ടി അബ്രാഹം (19), അസപിലിക്യൂറ്റാ(35) എന്നിവരും സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളി എതിരില്ലാത്ത നാല് ഗോളിന് കെആര്‍സി ജങ്കിനെ തോല്‍പ്പിച്ചു. ജയത്തോടെ നപ്പോളിയും പ്രീക്വാര്‍ട്ടറിലേക്ക് കയറി. ഗ്രൂപ്പ് എച്ചില്‍ വലന്‍സിയ അയാകസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ഡച്ച് ടീം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.11 പോയിന്റ് വീതം നേടിയാണ് വലന്‍സിയയും ചെല്‍സിയും നോക്കൗട്ടിലേക്ക് കടന്നത്. 10 പോയിന്റാണ് ഡച്ച് ടീം നേടിയത്.




Next Story

RELATED STORIES

Share it