ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചെല്‍സി ടോപ് ഫോറില്‍; സ്പര്‍സിന് സമനില
ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. മാര്‍ക്കോ അലോണ്‍സയാണ് 73ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.
SRF19 Oct 2019 6:32 PM GMT
സ്റ്റാംഫോര്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ജയത്തോടെ ചെല്‍സി ആദ്യ നാലില്‍. ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. മാര്‍ക്കോ അലോണ്‍സയാണ് 73ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങി. ആറാം മിനിറ്റില്‍ ഡോകൊറിലൂടെ വാറ്റ്‌ഫോഡ് ലീഡ് നേടി. എന്നാല്‍ 86ാം മിനിറ്റില്‍ ഡെലെ അലിയുടെ ഗോളിലൂടെ സ്പര്‍സ് രക്ഷപ്പെടുകയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലിയെ 2-1ന് തോല്‍പ്പിച്ച് ലെസ്റ്റര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റ് മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം എവര്‍ട്ടണെ 2-0ത്തിനും ബ്രിങ്ടണെ 2-1ന് ആസ്റ്റണ്‍ വില്ലയും തോല്‍പ്പിച്ചു. വോള്‍വ്‌സ് -സൗത്താംപ്ടണ്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
RELATED STORIES
കുറ്റിയാടി വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍
8 Dec 2019 12:19 PM GMTഅങ്കത്തട്ടൊരുങ്ങി; കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം
8 Dec 2019 11:18 AM GMTകേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ്- ജോസ് കെ മാണി തര്‍ക്കം തുടരുന്നു
8 Dec 2019 11:14 AM GMTബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം
8 Dec 2019 9:06 AM GMTപശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി
8 Dec 2019 4:01 AM GMT