Football

ഹാദിയ ഹക്കീം; സോക്കര്‍ ലോകത്തെ പെണ്‍ താരോദയം

ഖത്തറില്‍ ചെറുപ്പം തൊട്ടേ കാല്‍പന്തിനെ നെഞ്ചിലേറ്റിയാണ് ഹാദിയ വളര്‍ന്നത്.

ഹാദിയ ഹക്കീം; സോക്കര്‍ ലോകത്തെ പെണ്‍ താരോദയം
X


കോഴിക്കോട്: ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത കേരളക്കരയിലെ കോഴിക്കോടും നിന്ന് ഒരു വനിതാ താരം സോക്കര്‍ ലോകത്ത് തരംഗമാവുന്നു.ഹാദിയാ ഹക്കീം എന്ന 18കാരിയാണ് മികച്ച ഫ്രീസ്റ്റൈലിങിലും മിന്നും പാസ്സുകളിലൂടെയും ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്നത്. ഹിജാബ് ധാരിയായ ഹാദിയാ ഹക്കീമിന്റെ ജീവശ്വാസമാണ് ഫുട്‌ബോള്‍. ഫ്രീസ്റ്റൈലില്‍ മായാജാലം തീര്‍ത്ത തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെയാണ് താരം കേരളത്തില്‍ പ്രശ്‌സതയാവുന്നത്.


ഖത്തറില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് ഫുട്‌ബോളിനെ പ്രണയിക്കുന്ന ഹാദിയയും കുടുംബവും കേരളത്തിലേക്ക് എത്തുന്നത്. ഖത്തറില്‍ ചെറുപ്പം തൊട്ടേ കാല്‍പന്തിനെ നെഞ്ചിലേറ്റിയാണ് ഹാദിയ വളര്‍ന്നത്. ഏഴാം ക്ലാസ്സ് മുതല്‍ സ്‌കൂള്‍ ടീമില്‍ ഡിഫന്ററായാണ് ഹാദിയ കളിച്ചത്. എന്നാല്‍ 2017ല്‍ ഹാദിയ കേരളത്തിലേക്ക് മടങ്ങിയത് താരത്തിന്റെ കരിയര്‍ വളര്‍ച്ചയ്ക്ക് തടസ്സമായി. പ്ല്‌സു ടൂവിന് പഠിച്ച ചേന്ദമംഗലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വനിതാ ഫുട്‌ബോള്‍ ടീം ഇല്ലാത്തത് ഹാദിയക്ക് നിരാശയാണ് നല്‍കിയത്. കോഴിക്കോട് മിക്ക സ്‌കൂളുകളിലും വനിതാ ഫുട്‌ബോള്‍ ടീമില്ലാ എന്നത് ഹാദിയയുടെ പരാതിയാണ്. മികച്ച വനിതാ ഫുട്‌ബോള്‍ ക്ലബ്ബുകളോ മറ്റ് ട്രെയിനിങ് സെന്ററുകളോ ഇവിടെയില്ലെന്ന് ഹാദിയ പറയുന്നു. ജീവനെ പോലെ സ്‌നേഹിക്കുന്ന ഫുട്‌ബോളിലെ മികച്ച താരമാവാന്‍ തന്നെയാണ് ആഗ്രഹം. മികച്ച പരിശീലന കേന്ദ്രം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഹാദിയ.


ബാഴ്‌സലോണ ക്ലബ്ബിനെ ഇഷ്ടപ്പെടുന്ന ഹാദിയയുടെ ഇഷ്ട ടീം സ്‌പെയിനാണ്. പ്ലസ് ടൂ വിദ്യാഭ്യാസത്തിനായി ചേന്ദമംഗലൂര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ഹാദിയയുടെ സുഹൃത്തുക്കള്‍ സ്‌കൂള്‍ അധികൃതരോട് താരത്തിന്റെ ഫുട്‌ബോള്‍ അഭിനിവേശത്തെക്കുറിച്ച് പറയുകയായിരുന്നു. നിരന്തരമുള്ള സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച സ്‌കൂള്‍ അധികൃതര്‍ ഹാദിയയുടെ പ്രകടനം നടത്താന്‍ വേദി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഹാദിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ മാസ്മരിക പ്രകടനം സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് താരം കേരളക്കരയിലെ താരമാവുന്നത്. കേരളം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. എന്നാല്‍ എല്ലായിടത്തും പുരുഷ ഫുട്‌ബോള്‍ മാത്രമാണുള്ളത്. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കളിക്കാനുള്ള അവസരങ്ങള്‍ കുറവാണെന്നും ഹാദിയ കുറ്റപ്പെടുത്തുന്നു. ഹാദിയയുടെ പിതാവും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്. മൂത്ത ജ്യേഷ്ഠന്‍ അടുത്തിടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിശീലകരുടെ ഡി ലൈസന്‍സും സ്വന്തമാക്കിയിട്ടുണ്ട്.






Next Story

RELATED STORIES

Share it