പ്രീസീസണ്‍; ചെല്‍സിക്ക് തോല്‍വി; ബയേണിന് ജയം
ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ ഇതിഹാസം വെയ്ന്‍ റൂണി പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് ഡി സി യുനൈറ്റഡ്.

ലണ്ടന്‍; പ്രീസീസണ്‍ ക്ലബ്ബ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇംഗ്ലിഷ് പ്രീമിയില്‍ ലീഗ് പ്രമുഖരായ ചെല്‍സിക്ക് തോല്‍വി. അമേരിക്കന്‍ ക്ലബ്ബായ ഷാര്‍ലോറ്റ് എഫ്‌സിയോടാണ് തോമസ് ടുഷേലിന്റെ ടീം പരാജയപ്പെട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ടീമിന്റെ തോല്‍വി. മല്‍സരത്തില്‍ ക്രിസ്റ്റിയന്‍ പുലിസിക്കിലൂടെ(30) ബ്ലൂസാണ് ലീഡെടുത്തത്. എന്നാല്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയിലൂടെ ഷാര്‍ലോറ്റ് സമനില പിടിച്ചു. ഡാനിയേല്‍ റെയ്‌സാണ് ഷാര്‍ലറ്റിന്റെ സ്‌കോറര്‍. ചെല്‍സിയുടെ അടുത്ത മല്‍സരം ആഴ്‌സണലിനെതിരേയാണ്.
മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്ക് വാഷിങ്ടണ്‍ ക്ലബ്ബായ ഡി സി യുനൈറ്റഡിനെ 6-2ന് പരാജയപ്പെടുത്തി. ടീമിന്റെ പുതിയ സൈനിങായ സാദിയോ മാനെ(5), മാത്യസ് ഡിലിറ്റ് (47)എന്നിവരും മാര്‍സല്‍ സാബിറ്റ്‌സര്‍(12), സെര്‍ജ് ഗ്നാബറി(44), ജോഷ്വ സിര്‍ക്കസീ (51), തോമസ് മുള്ളര്‍ (90) എന്നിവരുമാണ് ബയേണിനായി വലകുലിക്കിയവര്‍. ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ ഇതിഹാസം വെയ്ന്‍ റൂണി പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് ഡി സി യുനൈറ്റഡ്.
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: വനിതകളുടെ...
29 Sep 2023 3:52 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനാരി ശക്തി വന്ദന്‍ അധീനിയം; വനിതാ സംവരണം നിയമമായി; മന്ത്രാലയം...
29 Sep 2023 1:28 PM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMT