ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍; റയലിന് കാത്തിരിക്കണം
ഉക്രെയ്ന്‍ ക്ലബ്ബായ ശക്തര്‍ റയലിനെ 2-0ത്തിനാണ് തോല്‍പ്പിച്ചത്.

ആന്‍ഫീല്‍ഡ്: അയാകസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ അവസാന 16ല്‍ സ്ഥാനമുറപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ 58ാം മിനിറ്റില്‍ ജോണ്‍സാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇതേ ഗ്രൂപ്പില്‍ നടന്ന മല്‍സരത്തില്‍ എഫ് സി മിഡറ്റിലാന്റിനെ സമനിലയില്‍ കുരുക്കി അറ്റ്‌ലാന്റ. ഇതോടെ ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ കണ്ടെത്താന്‍ അടുത്ത റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവണം. ഗ്രൂപ്പില്‍ അറ്റ്‌ലാന്റയ്ക്ക് എട്ട് പോയിന്റും അയാകസിന് ഏഴ് പോയിന്റുമാണുള്ളത്.
ഇന്ന് നടന്ന മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ വീണ്ടും മുട്ടുകുത്തിച്ച് ശക്തര്‍ ഡൊണറ്റ്‌സക്. ഉക്രെയ്ന്‍ ക്ലബ്ബായ ശക്തര്‍ റയലിനെ 2-0ത്തിനാണ് തോല്‍പ്പിച്ചത്. ഇതോടെ റയലിന്റെ അവസാന 16ലേക്കുള്ള പ്രതീക്ഷ തുലാസിലാണ്. ഗ്രൂപ്പിലെ ആദ്യമല്‍സരത്തിലും റയല്‍ ശക്തറിന് മുന്നില്‍ തോറ്റിരുന്നു. ഡെന്റ്റ്റീനോ, സോളോമോണ്‍ എന്നിവരാണ് ശക്തറിന്റെ സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ബൊറൂസിയാ മഗ്ലഷന്‍ഗ്ലാട്ബാക്കിനെ 3-2ന് തോല്‍പ്പിച്ച് അടുത്ത റൗണ്ട് പ്രതീക്ഷ സജീവമാക്കി. ഗ്രൂപ്പ് ബിയില്‍ ബോറൂസിയക്ക് എട്ടും ശക്തറിന് ഏഴും റയലിന് അഞ്ചും ഇന്റര്‍മിലാന് അഞ്ചും പോയിന്റാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താന്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കണം.
RELATED STORIES
1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഒരുവര്‍ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്സ് ആപ്പില്‍ പുതിയ ...
5 Jun 2022 5:38 AM GMTഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMT