ചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്‌സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
BY FAR21 Sep 2023 5:46 AM GMT

X
FAR21 Sep 2023 5:46 AM GMT
എമിറേറ്റ്‌സ്: ചാംപ്യന്‍സ് ലീഗില്‍ ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ആഴ്‌സണലിന് മിന്നും തുടക്കം. പിഎസ് വി ഐന്തോവനെ നേരിട്ട ആഴ്‌സണല്‍ നാല് ഗോളിന്റെ ജയം നേടി. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിഴച്ചു. ബയേണ്‍ മ്യുണിക്കുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 4-3ന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. റയല്‍ മാഡ്രിഡ് യൂണിയന്‍ ബെര്‍ലിനോട് കഷ്ടിച്ച് ഒരു ഗോളിന് രക്ഷപ്പെട്ടു. ഇഞ്ചുറി ടൈമില്‍ പുത്തന്‍ സൈനിങ് ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
ഇന്റര്‍മിലാന്‍ റയല്‍ സോസിഡാഡിനോട് 1-1 ന് സമനില വഴങ്ങി. സെവിയ്യ-ലെന്‍സ് മല്‍സരവും സമനിലയില്‍ കലാശിച്ചു. സ്‌പോര്‍ട്ടിങ് ബ്രാഗയെ നപ്പോളി 2-1ന് പരാജയപ്പെടുത്തി. ബെന്‍ഫിക്കയെ ആര്‍ബി സാല്‍സ്ബര്‍ഗും പരാജയപ്പെടുത്തി.
Next Story
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT