Football

ചാംപ്യന്‍മാര്‍ക്കു തോല്‍വി; ബാഴ്‌സയ്ക്ക് സമനില

16കാരന്‍ അന്‍സു ഫാത്തി ചാംപ്യന്‍സ് ലീഗില്‍ ആദ്യമായി കളിച്ചെങ്കിലും ടീമിനായി കാര്യമായ പ്രകടനം നേടാന്‍ ഫാത്തിക്കായില്ല. ബാഴ്‌സയ്ക്കായി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അന്‍സു നേടി.

ചാംപ്യന്‍മാര്‍ക്കു തോല്‍വി; ബാഴ്‌സയ്ക്ക് സമനില
X

റോം: പുതിയ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ ചാംപ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടപ്പോള്‍ ബാഴ്‌സലോണയ്ക്കു സമനില. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തിലാണ് വമ്പന്‍മാര്‍ക്ക് കാലിടറിയത്. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയോട് 2-0ത്തിന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ നേരിട്ടത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 80ാം മിനിറ്റിലാണ് നപ്പോളിയുടെ മെര്‍റ്റന്‍സ് പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍ നേടുന്നത്. തുടര്‍ന്ന് രണ്ടാംഗോള്‍ ഇഞ്ചുറി ടൈമില്‍ ലോറെന്റെയുടെ വകയായിരുന്നു. ലിവര്‍പൂള്‍ പ്രതിരോധ നിരയെ മല്‍സരത്തിലുടനീളം പിടിച്ചുകെട്ടാന്‍ ഇറ്റാലിയന്‍ ക്ലബ്ബിനായി. ചെമ്പടയുടെ പ്രമുഖ താരങ്ങള്‍ക്കൊന്നും ഫോം കണ്ടെത്താനായില്ല.

ജര്‍മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ടിനോടാണ് സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണ സമനില നേരിട്ടത്. ഇരുടീമുകളും ഗോള്‍നേടിയില്ല. മല്‍സരത്തിലുടനീളം ഡോര്‍ട്ട്മുണ്ടും ബാഴ്‌സയും ഒപ്പത്തിനൊപ്പമായിരുന്നു. പ്രതീക്ഷിച്ച പ്രകടനം ബാഴ്‌സയില്‍ നിന്ന് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. 16കാരന്‍ അന്‍സു ഫാത്തി ചാംപ്യന്‍സ് ലീഗില്‍ ആദ്യമായി കളിച്ചെങ്കിലും ടീമിനായി കാര്യമായ പ്രകടനം നേടാന്‍ ഫാത്തിക്കായില്ല. ബാഴ്‌സയ്ക്കായി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അന്‍സു നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയ്ക്കായി രണ്ടാം പകുതിയില്‍ ഫാത്തിക്ക് പകരമായാണ് ഇറങ്ങിയത്. എന്നാല്‍ മെസ്സിക്കും ടീമിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 57ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ട് താരം റിയൂസ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇതാണ് ബാഴ്‌സയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്.



Next Story

RELATED STORIES

Share it