ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍
മൂന്നാം റൗണ്ട് പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും.
BY APH22 Oct 2019 12:54 PM GMT
X
APH22 Oct 2019 12:54 PM GMT
ന്യൂയോര്‍ക്ക്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും. മൂന്നാം റൗണ്ട് പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ടോട്ടന്‍ഹാം ഡച്ച് ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയെ നേരിടും. യുവന്റസ് ലോകോമോറ്റിവ് മോസ്‌കോയെ നേരിടുമ്പോള്‍ പിഎസ്ജി ക്ലബ്ബ് ബ്രൂഗ്‌സുമായി ഏറ്റുമുട്ടും. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ഗ്ലാറ്റ്‌സാരേയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ബയേണ്‍ മ്യൂണിക്ക് ഒളിപിയാകോസുമായി ഏറ്റുമുട്ടും. ഈ മല്‍സരങ്ങള്‍ എല്ലാം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് തുടങ്ങും. അത്‌ലറ്റിക്കോ മാഡ്രിഡ് ലെവര്‍കൂസനുമായി മല്‍സരിക്കുമ്പോള്‍ ഷക്തര്‍ ഡൈനാമോ സെഗരിബുമായി ഏറ്റുമുട്ടും. ഈ മല്‍സരം ഏഴ് മണിക്ക് അരങ്ങേറും.
Next Story
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT