Football

ചാംപ്യന്‍സ് ലീഗ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സി സെമിയില്‍

റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികളെയാണ് ചെല്‍സി സെമിയില്‍ നേരിടുക.

ചാംപ്യന്‍സ് ലീഗ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സി സെമിയില്‍
X


സെവിയ്യ: 2013 ന് ശേഷം ആദ്യമായി ഇംഗ്ലിഷ് ക്ലബ്ബ് ചെല്‍സി ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് ബ്ലൂസിന്റെ സെമി പ്രവേശനം. ആദ്യപാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ചെല്‍സി ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റിരുന്നു. പോര്‍ട്ടോയ്ക്കായി ഇഞ്ചുറി ടൈമില്‍ തരീമി ആശ്വാസ ഗോള്‍ നേടി. ഇന്ന് നടക്കുന്ന റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ മല്‍സരത്തിലെ വിജയികളെയാണ് ചെല്‍സി സെമിയില്‍ നേരിടുക. ചെല്‍സിയാണ് ഇംഗ്ലിഷ് ക്ലബ്ബുകളില്‍ കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചത്. മുമ്പ് എട്ട് തവണയാണ് ബ്ലൂസ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചത്. 2013ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 3-1ന് തോറ്റാണ് ചെല്‍സി സെമിയില്‍ പുറത്തായത്.




Next Story

RELATED STORIES

Share it