മുഖ്യ ശത്രുവിനെതിരേ റൊണാള്‍ഡോ; ടൂറിനില്‍ ഇന്ന് അത്‌ലറ്റിക്കോ്-യുവന്റസ് പോര്
കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് വിലക്കിട്ടത് റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

ടൂറിന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്-യുവന്റസ് പോരാട്ടം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കളിക്കളത്തിലെ പ്രധാന ശത്രു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അത്‌ലറ്റിക്കോയ്‌ക്കെതിരേയാണ് യുവന്റസ് ഇന്നിറങ്ങുന്നത്. പരിക്കില്‍ നിന്നും മോചിതനായി റൊണാള്‍ഡോ ഇന്ന് മാഡ്രിഡിനെതിരേ ഇറങ്ങുമെന്ന് കോച്ച് സാരി വ്യക്തമാക്കി.
ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ആനുകൂല്യവും യുവന്റസിനുണ്ട്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് വിലക്കിട്ടത് റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദമല്‍സരത്തില്‍ 2-0ത്തിന് മാഡ്രിഡ് വിജയിക്കുകയായിരുന്നു. രണ്ടാം പാദമല്‍സരത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ യുവന്റസ് ജയിക്കുകയും ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. ചാംപ്യന്‍സ് ലീഗിലെ തങ്ങളുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച യുവന്റസിനോട് മധുരപ്രതികാരം വീട്ടാനാണ് ഇന്ന് മാഡ്രിഡ് ഇറങ്ങുന്നത്. റൊണാള്‍ഡോയാവട്ടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിച്ച് മാഡ്രിഡിനെ വീണ്ടും തറപ്പറ്റിക്കാനാണ് ഇറങ്ങുന്നത്. ടൂറിനില്‍ രാത്രി 1.30നാണ് മല്‍സരം അരങ്ങേറുക.
RELATED STORIES
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMT