Football

ചാംപ്യന്‍സ് ലീഗ്: ചെല്‍സിക്ക് തോല്‍വി, ഇന്ററിന് സമനില; അയാകസിന് ജയം

ചാംപ്യന്‍സ് ലീഗ്: ചെല്‍സിക്ക് തോല്‍വി, ഇന്ററിന് സമനില; അയാകസിന് ജയം
X

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി. സ്പാനിഷ് ക്ലബ്ബായ വലന്‍സിയയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മല്‍സരത്തിന്റെ 74ാം മിനിറ്റില്‍ റൊഡ്രിഗോ നേടിയ ഗോളാണ് വലന്‍സിയയ്ക്കു തുണയായത്. ആദ്യ പകുതിയില്‍ മികവ് പ്രകടിപ്പിച്ച ചെല്‍സിക്ക് ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ചെല്‍സി താരം ബാര്‍ക്ലി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ക്ലബ്ബിന് തിരിച്ചടിയായി.

ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ ചെക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗ് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനെ 1-1 സമനിലയില്‍ തളച്ചു. കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ ഡച്ച് ക്ലബ്ബ് അയാക്‌സ് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍ബി സാള്‍സ്ബര്‍ഗ് രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണ് ബെല്‍ജിയന്‍ ക്ലബ്ബ് കെആര്‍സി ജങ്കിനെ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ എര്‍ലിങ് ഹലാന്റ് എന്ന 19കാരന്‍ ഹാട്രിക്ക് നേടി. അരങ്ങേറ്റ മല്‍സരത്തിലാണ് നോര്‍വെ സ്‌ട്രൈക്കര്‍ കൂടിയായ ഹലാന്റ് സാള്‍സ്ബര്‍ഗിനായി ഹാട്രിക്ക് നേടിയത്. ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിക്ക് ശേഷം ആദ്യമായാണ് ചാംപ്യന്‍സ് ലീഗിലെ അരങ്ങേറ്റ മല്‍സരത്തില്‍ ഒരു താരം ഹാട്രിക്ക് നേടുന്നത്.



Next Story

RELATED STORIES

Share it