Football

ചാംപ്യന്‍സ് ലീഗ്; പകരം വീട്ടാനായില്ല; വീണ്ടും ബയേണിന് മുന്നില്‍ മുട്ട് മടക്കി ബാഴ്‌സ

ബയേണ്‍ ലെവര്‍കൂസന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ട് ഗോളിനും വീഴ്ത്തി.

ചാംപ്യന്‍സ് ലീഗ്; പകരം വീട്ടാനായില്ല; വീണ്ടും ബയേണിന് മുന്നില്‍ മുട്ട് മടക്കി ബാഴ്‌സ
X


ക്യാംപ് നൗ: ബയേണിന്റെ ഗോളടി മെഷീനെ ടീമിലെത്തിച്ചിട്ടും ബാഴ്‌സയ്ക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ വിജയം നേടാനായില്ല. ബയേണ്‍ മ്യുണിക്ക് എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സയെ പരാജയപ്പെടുത്തി. കിമ്മിച്ച് , മുസെയ്‌ലാ എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.മികച്ച ഒരവസരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി നഷ്ടപ്പെടുത്തിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ വിക്ടോറായ പ്ലസെനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തി.


ഗ്രൂപ്പ് ബിയില്‍ ക്ലബ്ബ് ബ്രൂഗ്‌സ് എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ട് ഗോളിനും വീഴ്ത്തി.




Next Story

RELATED STORIES

Share it