Football

ചാംപ്യന്‍സ് ലീഗ്: യുനൈറ്റഡിനെ തറപറ്റിച്ച് ബാഴ്‌സ സെമിയില്‍

16, 17 മിനിറ്റുകളില്‍ മെസ്സിയും 61ാം മിനിറ്റില്‍ കുട്ടീഞ്ഞോയും ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി 4-0ന്റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗ്: യുനൈറ്റഡിനെ തറപറ്റിച്ച് ബാഴ്‌സ സെമിയില്‍
X

നൗ ക്യാംപ്: മെസ്സിയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 3-0ന് തോല്‍പ്പിച്ച് ബാഴ്‌സ ലോണ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. 16, 17 മിനിറ്റുകളില്‍ മെസ്സിയും 61ാം മിനിറ്റില്‍ കുട്ടീഞ്ഞോയും ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി 4-0ന്റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 1-0ന് ജയിച്ചാണ് ബാഴ്‌സ മുന്നേറിയത്. ഇന്ന് ബാഴ്‌സയുടെ തട്ടകത്തിലായിരുന്നു മല്‍സരം. ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ അസ്തമിച്ചു.

മെസ്സിക്ക് മുന്നില്‍ കളി മറന്ന യുനൈറ്റഡ് ടീമിനെയാണ് ഇന്ന് കണ്ടത്. യുനൈറ്റഡിന്റെ അബദ്ദങ്ങളിലൂടെയാണ് ബാഴ്‌സയ്ക്കും അവസരങ്ങള്‍ ലഭിച്ചത്. തുടക്കത്തില്‍ ഞെട്ടിയ ബാഴ്‌സ 16ാം മിനിറ്റില്‍ യുനൈറ്റഡിന്റെ പിഴവില്‍നിന്ന് കിട്ടിയ പന്ത് മെസ്സി ഇടം കാലുകൊണ്ട് ഗോള്‍ കീപ്പര്‍ ഡിഹിയയെ നിസ്സഹായനാക്കി വലയിലെത്തിച്ചു. തുടര്‍ന്ന് മികച്ച ഷോട്ടിലൂടെ രണ്ടാം ഗോള്‍. ഇവിടെയും ഗോളിക്ക് പിഴച്ചു. 61ാം മിനിറ്റില്‍ കുടീഞ്ഞോ 25 വാര അകലെ നിന്ന് ഒരു ഷോട്ട് ഉതിര്‍ത്തു. ഇതോടെ മൂന്ന് ഗോളുമായി ബാഴ്‌സ യുനൈറ്റഡിന് ലീഗില്‍നിന്ന് പുറത്താക്കി.

Next Story

RELATED STORIES

Share it