Football

ചാംപ്യന്‍സ് ലീഗ്; ഗോള്‍ മഴയുമായി ആഴ്‌സണല്‍; അത്‌ലറ്റിക്കോയോട് രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്

ചാംപ്യന്‍സ് ലീഗ്; ഗോള്‍ മഴയുമായി ആഴ്‌സണല്‍; അത്‌ലറ്റിക്കോയോട് രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
X

ഫിലിപ്പസ് സ്റ്റേഡിയം: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലിഷ് ഭീമന്‍മാരായ ആഴ്‌സണല്‍. പിഎസ് വി ഐന്തോവനെതിരേ 7-1ന്റെ ജയമാണ് ആഴ്‌സണല്‍ നേടിയത്. ഡച്ച് ക്ലബ്ബ് പിഎസ് വിയുടെ തട്ടകത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍

ആറു താരങ്ങള്‍ ചേര്‍ന്നാണ് ആഴ്‌സസണലിനായി ഏഴു ഗോള്‍ നേടിയത്. 45, 73 മിനിറ്റുകളിലായി ലക്ഷ്യം കണ്ട മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ടഗോള്‍ നേടി. മറ്റു ഗോളുകള്‍ ജൂറിയന്‍ ടിംബര്‍ (18ാം മിനിറ്റ്), ഏതന്‍ വാനേരി (21), മൈക്കല്‍ മെറീനോ (31), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (45), കലാഫിയോറി (85) എന്നിവര്‍ നേടി. പിഎസ്വിയുടെ ആശ്വാസഗോള്‍ 43ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് നോവ ലാങ് നേടി.


മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് അത്‌ലറ്റിക്കോയോട് വിജയിച്ചു.റോഡ്രിഗോ (നാലാം മിനിറ്റ്) ബ്രാഹിം ഡയസ് (55ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളിലാണ് റയല്‍ മഡ്രിഡ് അത്ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയത്. അത്ലറ്റിക്കോയുടെ ഏക ഗോള്‍ 32ാം മിനിറ്റില്‍ അര്‍ജന്റീന താരം യൂലിയന്‍ അല്‍വാരസ് നേടി. ഈ സീസണില്‍ ഒന്‍പതു മത്സരങ്ങളില്‍നിന്ന് അര്‍ജന്റീന താരത്തിന്റെ ഏഴാം ഗോളായിരുന്നു ഇത്. രണ്ടാം പാദ മത്സരം ഈ മാസം 12ന് അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടക്കും.

മറ്റ് മല്‍സരങ്ങളില്‍ ക്ലബ് ബ്രൂഷെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ഇംഗ്ലിഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ല. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ സമനിലയില്‍ തളച്ച് ഫ്രഞ്ച് ക്ലബ്ബ് ലിലെ. മത്സരം അവസാന 10 മിനിറ്റിലേക്കു കടക്കുന്നതുവരെ 11-ന് സമനിലയില്‍ 'പിടിച്ചുവച്ച' ക്ലബ്ബ് ബ്രൂഷെയെ, അവസാന 10 മിനിറ്റില്‍ വെറും ഏഴു മിനിറ്റിന്റെ ഇടവേളയില്‍ നേടിയ ഇരട്ടഗോളുകളിലാണ് ആസ്റ്റണ്‍ വില്ല ഞെട്ടിച്ചത്. മൂന്നാം മിനിറ്റില്‍ ലിയോണ്‍ ബെയ്ലി നേടിയ ഗോളില്‍ ലീഡെടുത്ത ആസ്റ്റണ്‍ വില്ലയെ, 12ാം മിനിറ്റില്‍ മാക്‌സിം ഡികുയ്പെറിലൂടെ ക്ലബ്ബ് ബ്രൂഷെ സമനിലയില്‍ പിടിച്ചതാണ്. ഇതേ സ്‌കോറില്‍ 82ാം മിനിറ്റുവരെ പിടിച്ചുനിന്ന ക്ലബ്ബ് ബ്രൂഷെയ്ക്ക്, ബ്രാണ്ടന്‍ മിഷേല്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. 88ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കോ അസെന്‍സിയോ ലീഡ് 31 ആക്കി ഉയര്‍ത്തുകയും ചെയ്തു.


ആദ്യ പകുതിയില്‍ ലീഡെടുത്ത ബൊറൂസിയ ഡോര്‍ട്മുണ്ടിനെ, രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് ലിലെ സമനിലയില്‍ തളച്ചത്. 22ാം മിനിറ്റില്‍ കരിം അഡെയെമി നേടിയ ഗോളിലാണ് ബൊറൂസിയ ലീഡ് പിടിച്ചത്. 68ാം മിനിറ്റില്‍ ഹാകന്‍ ഹാറാള്‍ഡ്‌സന്‍ നേടിയ ഗോളില്‍ ലീല്‍ സമനില സ്വന്തമാക്കി. രണ്ടാം പാദം സ്വന്തം തട്ടകത്തിലാണെന്ന ആത്മവിശ്വാസത്തോടെയാകും ലിലെയുടെ മടക്കം.



Next Story

RELATED STORIES

Share it