Football

ചാംപ്യന്‍സ് ലീഗ്: മെസ്സിയുടെ ചിറകിലേറി ബാഴ്‌സയ്ക്ക് 5-1ന്റെ ജയം

രണ്ട് ഗോള്‍ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി തന്നെയാണ് കളിയുടെ താരം

ചാംപ്യന്‍സ് ലീഗ്: മെസ്സിയുടെ ചിറകിലേറി ബാഴ്‌സയ്ക്ക് 5-1ന്റെ ജയം
X

മാഡ്രിഡ്: തുടര്‍ച്ചയായ 12ാം തവണയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് ക്ലബ്ബ് ലയോണിനെ 5-1ന് തോല്‍പ്പിച്ചാണ് മെസ്സിപ്പട അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. രണ്ട് ഗോള്‍ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി തന്നെയാണ് കളിയുടെ താരം. ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. സ്പാനിഷ് ടീമിന് തന്നെയായിരുന്നു മല്‍സരത്തിലെ വിജയസാധ്യത. മെസ്സി 17ാം മിനിറ്റിലും 78ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. ഫോമിലേക്ക് തിരിച്ചുവന്ന കുട്ടീഞ്ഞോ(31), പിക്വേ(81), ഡെംബാലേ(86) എന്നിവരാണ് മറ്റു ഗോള്‍ വേട്ടക്കാര്‍. പരിക്കേറ്റ ഡെംബാലേ ആദ്യപകുതിയില്‍ കളിച്ചിരുന്നില്ല. പനേങ്ക പെനാല്‍റ്റിയിലൂടെയാണു മെസ്സിയുടെ ആദ്യഗോള്‍. രണ്ടാം ഗോള്‍ കൂട്ടീഞ്ഞോയുടെ വകയായിരുന്നു. സുവാരസിന്റെ പാസ് കുട്ടീഞ്ഞോ ഗോളാക്കി. ഒരു ഗോള്‍ മടക്കി ലിയോണ്‍ കറ്റാലിയന്‍ ടീമിനെ ഒന്ന് ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിനുശേഷം കൂടുതല്‍ ഊര്‍ജ്ജസ്വലരായ ബാഴ്‌സ ടീം മൂന്നു ഗോളുകള്‍ കൂടി നേടി. 81ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്നാണ് പിക്വേയും ഗോള്‍ നേടിയത്. അവസാനമിനിറ്റുകളില്‍ പകരക്കാരനായെത്തിയ ഡെംബലെയും സൂപ്പര്‍ഷോര്‍ട്ടിലൂടെ ഗോള്‍ നേടി. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഏക സ്പാനിഷ് ടീമാണ് ബാഴ്‌സ.


Next Story

RELATED STORIES

Share it