കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടി; സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില

ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. നിര്‍ണായക മല്‍സരത്തില്‍ സെല്‍റ്റാ വിഗോയുമായി സമനില പിടിച്ചതോടെയാണ് കറ്റാലന്‍സിന്റെ കിരീട സ്വപ്‌നത്തിന് അടിയേറ്റത്. 2-2 സമനിലയില്‍ മല്‍സരം അവസാനിച്ചപ്പോള്‍ ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി ഒരു പോയിന്റിന്റെ ലീഡ് മാത്രമാണുള്ളത്. ലൂയിസ് സുവാരസിലൂടെ 20ാം മിനിറ്റില്‍ ബാഴ്‌സയാണ് ആദ്യം ലീഡെടുത്തത്. ലയണല്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ സ്‌മൊലോവിലൂടെ സെല്‍റ്റ 50ാം മിനിറ്റില്‍ തിരിച്ചടിച്ചു.
തുടര്‍ന്ന് സുവാരസിലൂടെ തന്നെ 67ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും മുന്നിലെത്തി. എന്നാല്‍ 16ാം സ്ഥാനക്കാരായ സെല്‍റ്റ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 88ാം മിനിറ്റില്‍ ലാഗോ അസ്പാസിലൂടെ അവര്‍ സമനില പിടിച്ചെടുത്തു. ലീഗില്‍ ശേഷിക്കുന്ന മല്‍സരങ്ങള്‍ ബാഴ്‌സയ്ക്ക് നിര്‍ണായകമാണ്. നാളെ നടക്കുന്ന എസ്പാനിയോള്‍റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ റയല്‍ ജയിക്കുന്ന പക്ഷം അവര്‍ക്ക് രണ്ട് പോയിന്റിന്റെ ലീഡോടെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.
Celta Vigo 2-2 Barcelona: Aspas' late leveller hands Real Madrid boost in LaLiga title race
RELATED STORIES
കോട്ടയം ഡിസിസി ഓഫിസ് ആക്രമണം;അഞ്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര്...
4 July 2022 8:36 AM GMTകോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി പ്രതിഷേധം;രണ്ട് ബിജെപി...
11 Jun 2022 7:09 AM GMTകോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു
24 May 2022 7:05 PM GMTമുദ്രാവാക്യ വിവാദം മുസ്ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണം: ജമാഅത്ത്...
24 May 2022 6:56 PM GMTബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
23 May 2022 5:03 PM GMTകേരള കോണ്ഗ്രസ് അവിശ്വാസത്തിന് കോണ്ഗ്രസ് പിന്തുണ; കടുത്തുരുത്തി സഹകരണ ...
23 May 2022 2:41 PM GMT