Football

ആഫ്‌ക്കോണ്‍; സാദിയോ മാനെയിലൂടെ സെനഗല്‍ ഫൈനലില്‍

ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ (കാമറൂണ്‍-ഈജിപ്ത്) വിജയികളെയാണ് സെനഗല്‍ ഫൈനലില്‍ നേരിടുക.

ആഫ്‌ക്കോണ്‍; സാദിയോ മാനെയിലൂടെ സെനഗല്‍ ഫൈനലില്‍
X


യോണ്ടെ: ബുര്‍ക്കിനോ ഫാസോയെ 3-1ന് പരാജയപ്പെടുത്തി ആഫ്രിക്കയിലെ ഒന്നാം റാങ്കുകാരായ സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ കടന്നു.ലിവര്‍പൂള്‍ താരം സാദിയോ മാനെയുടെ ക്ലാസ്സിക്ക് പ്രകടനമാണ് സെനഗലിന് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഒരു ഗോള്‍ നേടിയ മാനെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പിഎസ്ജിയുടെ ഡെയ്‌ലോ(70), ഗുയേ(76) എന്നിവരാണ് സെനഗലിന്റെ മറ്റ് സ്‌കോറര്‍മാര്‍. മാനെയുടെ ഗോള്‍ 87ാം മിനിറ്റിലാണ്. പിഎസ്ജിയുടെ ഗുയേയുടെ ഗോളിനാണ് മാനെ അസിസ്റ്റ് ഒരുക്കിയത്. ഡയ്‌ലോയുടെ ഗോളിന് വഴിയൊരുക്കിയത് നപ്പോളിയുടെ കൗലിബേയാണ്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ (കാമറൂണ്‍-ഈജിപ്ത്) വിജയികളെയാണ് സെനഗല്‍ ഫൈനലില്‍ നേരിടുക.




Next Story

RELATED STORIES

Share it