Football

ഐസിസി റാങ്കിങ്; ബുംറ നമ്പര്‍ വണ്‍; സൂര്യ അഞ്ചില്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ബുംറ ആറ് വിക്കറ്റ് നേടിയിരുന്നു.

ഐസിസി റാങ്കിങ്; ബുംറ നമ്പര്‍ വണ്‍; സൂര്യ അഞ്ചില്‍
X


ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന മല്‍സരത്തില്‍ തിളങ്ങിയ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. കപില്‍ ദേവിന് ശേഷം ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ബുംറ. 2020ല്‍ താരം ഒന്നാം റാങ്കില്‍ സ്ഥാനം പിടിച്ചിരുന്നു. തുടര്‍ന്ന് ന്യസിലന്റിന്റെ ട്രന്റ് ബോള്‍ട്ടിന്റെ പേരിലായിരുന്നു ഒന്നാം സ്ഥാനം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബുംറ വീണ്ടും ഒന്നില്‍ തിരിച്ചെത്തുകയായിരുന്നു.ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ബുംറ ആറ് വിക്കറ്റ് നേടിയിരുന്നു. മുമ്പ് ട്വന്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ട്വന്റിയില്‍ ബാറ്റ്‌സ്മാന്‍മാരില്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it