Football

വിദാല്‍ ഇന്റര്‍ വിടുന്നു; ഫ്‌ളമെങോയും ബൊക്കാ ജൂനിയേഴ്‌സും രംഗത്ത്

മറ്റൊരു ചിലിയന്‍ താരമായ അലക്‌സ് സാഞ്ചസ് ഇത്തവണ ഇന്റര്‍ വിടും.

വിദാല്‍ ഇന്റര്‍ വിടുന്നു; ഫ്‌ളമെങോയും ബൊക്കാ ജൂനിയേഴ്‌സും രംഗത്ത്
X


മിലാന്‍: ചിലിയന്‍ താരം ആര്‍തുറോ വിദാലിനെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്ത്. ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളമെങ്ങോയാണ് മുന്നിലുള്ളത്. ക്ലബ്ബ് വിടാന്‍ തീരുമാനിച്ച വിദാല്‍ ലാറ്റിന്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ചുപോവുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. വിദാലിനായി അര്‍ജന്റീനന്‍ ക്ലബ്ബ് ബൊക്കാ ജൂനിയേഴ്‌സും രംഗത്തുണ്ട്. വിദാലിനെ പുറമെ എഡിസണ്‍ കവാനിയെയും ബൊക്കാ ജൂനിയേഴ്‌സിലെത്തിക്കാന്‍ ആഗ്രഹമുള്ളതായി ടീം വൈസ് പ്രസിഡന്റ് യുവാന്‍ റുമാന്‍ റിക്വല്‍മി അറിയിച്ചിരുന്നു. തുര്‍ക്കി ക്ലബ്ബ് ഗലാറ്റസ്‌റെയും 37കാരനായ വിദാലിനെ നോട്ടമിട്ടിരുന്നു. മറ്റൊരു ചിലിയന്‍ താരമായ അലക്‌സ് സാഞ്ചസ് ഇത്തവണ ഇന്റര്‍ വിടും.




Next Story

RELATED STORIES

Share it