Football

ഫിഫാ ബെസ്റ്റ് പ്ലയര്‍; അന്തിമ ലിസ്റ്റില്‍ മെസ്സി, സലാഹ്, ലെവന്‍ഡോസ്‌കി

റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്റ്, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളെ പിന്‍തള്ളി

ഫിഫാ ബെസ്റ്റ് പ്ലയര്‍; അന്തിമ ലിസ്റ്റില്‍ മെസ്സി, സലാഹ്, ലെവന്‍ഡോസ്‌കി
X


ദുബയ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്റ്, നെയ്മര്‍, കരീം ബെന്‍സിമ, കാന്റെ, ജോര്‍ജ്ജീനോ, കെവിന്‍ ഡീ ബ്രൂണീ എന്നീ സൂപ്പര്‍ താരങ്ങളെ പിന്‍തള്ളി ഫിഫാ ബെസ്റ്റ് പ്ലയര്‍ അവാര്‍ഡിന്റെ അവസാന മൂന്ന് നോമിനികളുടെ പേര് പുറത്ത് വിട്ട് ഫിഫ. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി(പിഎസ്ജി), ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്(ലിവര്‍പൂള്‍), പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി(ബയേണ്‍ മ്യുണിക്ക്) എന്നിവരാണ് ലിസ്റ്റില്‍ ഇടം നേടിയ മൂന്ന് പേര്‍. ജനുവരി 17നാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുക.




ജിയാന്‍ലൂജി ഡൊണ്ണരുമ്മ(പിഎസ്ജി-ഇറ്റലി), മെന്‍ഡി(ചെല്‍സി-സെനഗല്‍) , മാനുല്‍ നെയുര്‍(ബയേണ്‍ മ്യുണിക്ക്-ജര്‍മ്മനി) എന്നിവരാണ് പുരുഷ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള അവസാന ലിസ്റ്റില്‍ ഇടം നേടിയത്.




Next Story

RELATED STORIES

Share it