Football

സീരി എയില്‍ യുവന്റസിന് സമനില; സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി

ആദ്യ പകുതിയില്‍ മൊറാട്ടയാണ് യുവന്റസിന് ലീഡ് നല്‍കിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലെറ്റീഷ്യയിലൂടെ ബെനെവെന്റോ സമനില പിടിച്ചു.

സീരി എയില്‍ യുവന്റസിന് സമനില; സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് സമനില കുരുക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ യുവന്റസിനെ ബെനെവെന്റോയാണ് 1-1ന് സമനിലയില്‍ പിടിച്ചത്. ആദ്യ പകുതിയില്‍ മൊറാട്ടയാണ് യുവന്റസിന് ലീഡ് നല്‍കിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലെറ്റീഷ്യയിലൂടെ ബെനെവെന്റോ സമനില പിടിച്ചു. തോല്‍വിയോടെ യുവന്റസ് ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മല്‍സരത്തില്‍ സസ്സുഓളയെ ഇന്റര്‍മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഹെല്ലാസ് വെറോണ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. ആല്‍വ്‌സാണ് 21ന് റയലിനെ വീഴ്ത്തിയത്. ആല്‍വ്‌സാണ് മല്‍സരത്തില്‍ രണ്ട് ഗോളുമായി ലീഡെടുത്തത്. തുടര്‍ന്ന് 86ാം മിനിറ്റില്‍ കാസിമറോയിലൂടെ റയല്‍ ആശ്വാസ ഗോള്‍ നേടി. അതിനിടെ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് പരിക്കേറ്റു. മറ്റൊരു മല്‍സരത്തില്‍ വലന്‍സിയയെ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരു ഗോളിന് തോല്‍പ്പിച്ചു. വലന്‍സിയയുടെ സെല്‍ഫ് ഗോളാണ് മാഡ്രിഡിന് തുണയായത്. ഹുസ്‌കയെ സെവിയ്യ ഏകപക്ഷീമായ ഒരു ഗോളിനും തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ ഒരു ഗോളിന് വീഴ്ത്തി ലീഡ്‌സ് യുനൈറ്റഡ്. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് സമനില പൂട്ട്. ബൊര്‍ഡെക്‌സാണ് 22ന് പിഎസ്ജിയെ പിടിച്ചുകെട്ടിയത്. നെയ്മര്‍ (27), കീന്‍ (28) എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍.

Next Story

RELATED STORIES

Share it