സൗഹൃദ മല്‍സരം; ബെല്‍ജിയത്തിന് സമനില, തുര്‍ക്കിക്കും ഉക്രെയ്‌നും ജയം
ബുറാഖ് യില്‍മാസും സെന്‍ഗിസ് അണ്ടറുമാണ് തുര്‍ക്കി സ്‌കോറര്‍മാര്‍.
BY FAR4 Jun 2021 7:34 AM GMT

X
FAR4 Jun 2021 7:34 AM GMT
ഇസ്താംബൂള്‍: ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തെ സമനിലയില്‍ കുരുക്കി ഗ്രീസ്. ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് ബെല്‍ജിയത്തിന് വന്‍ തിരിച്ചടി ലഭിച്ചത്. തൊറോഗന്‍ ഹസാര്‍ഡിലൂടെ 20ാം മിനിറ്റില്‍ ബെല്‍ജിയമാണ് ലീഡ് നേടിയത്. റയല്‍ മാഡ്രിഡ് താരം ഈഡന്‍ ഹസാര്‍ഡിന്റെ സഹോദരനാണ് ഡോര്‍ട്ട്മുണ്ട് താരമായ തൊറോഗന്‍. എന്നാല്‍ 66ാം മിനിറ്റില്‍ ടെസ്വല്ലസിലൂടെ ഗ്രീസ് സമനില ഗോള്‍ നേടി. നിലവില്‍ 51ാം റാങ്കിലുള്ള ഗ്രീസ് 2011ല്‍ എട്ടാം സ്ഥാനത്തുണ്ടായിരുന്നു. മറ്റൊരു മല്‍സരത്തില്‍ വമ്പന്‍മാരായ ഉക്രെയ്ന്‍ എതിരില്ലാത്ത ഒരു ഗോളിന് നോര്‍ത്തേണ്‍ അയര്‍ലാന്റിനെ തോല്‍പ്പിച്ചു. അന്‍ഡോറയെ 4-1ന് റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്റും പരാജയപ്പെടുത്തി. മാള്‍ഡോവയെ രണ്ട് ഗോളിനാണ് തുര്‍ക്കി പരാജയപ്പെടുത്തിയത്. ബുറാഖ് യില്‍മാസും സെന്‍ഗിസ് അണ്ടറുമാണ് തുര്‍ക്കി സ്‌കോറര്‍മാര്‍.
Next Story
RELATED STORIES
കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMT