യൂറോ ക്വാര്‍ട്ടര്‍ അങ്കം ഇന്ന് മുതല്‍; ഇറ്റലി ബെല്‍ജിയം കടമ്പ കടക്കുമോ?
പ്രമുഖ താരങ്ങളായ ഡി ബ്രൂണിയും ഈഡന് ഹസാര്‍ഡും പരിക്കിനെ തുടര്‍ന്ന് കളിക്കില്ല.

റോം: യൂറോ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. രാത്രി 12.30ന് നടക്കുന്ന ക്വാര്‍ട്ടറില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇറ്റലി ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ നേരിടും. ഒന്നാം നമ്പര്‍ ടീമെങ്കിലും ഒരു കിരീടം നേടാനാവാത്ത പേരുദോഷം മാറ്റാനാണ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ടീമിന്റെ ഇത്തവണത്തെ ലക്ഷ്യം. തുടര്‍ച്ചയായ 31 കളിയില്‍ അസൂറിപ്പട തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയ ഇറ്റലിയെ ഞെട്ടിച്ചുകൊണ്ടാണ് കീഴടങ്ങിയത്. പ്രതിരോധത്തില്‍ ലോകത്ത് തന്നെ മുന്നിലുള്ള ഇറ്റാലിയന്‍ ടീം പ്രതിഭകളാല്‍ സമ്പന്നമാണ്. ഇരുവരും ഏറ്റുമുട്ടിയ കണക്കുകളില്‍ ഇറ്റലിയാണ് മുന്നില്‍.
പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയ കരുത്തിലാണ് ബെല്‍ജിയം ഇറങ്ങുന്നത്. പ്രമുഖ താരങ്ങളായ ഡി ബ്രൂണിയും ഈഡന് ഹസാര്‍ഡും പരിക്കിനെ തുടര്‍ന്ന് കളിക്കില്ല. ലൂക്കാക്കുവും തോര്‍ഗന്‍ ഹസാര്‍ഡും തന്നെയാണ് അവരുടെ പ്രതീക്ഷ.
RELATED STORIES
മോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMTകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക; നേതൃത്വത്തിനെതിരേ...
27 Jun 2022 11:43 AM GMT'കടക്കു പുറത്ത്' പറഞ്ഞയാള്‍ ഇപ്പോള്‍ നല്ല പിള്ള ചമയുന്നു;...
27 Jun 2022 10:30 AM GMTപയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവം;രണ്ട് ഡിവൈഎഫ്ഐ ...
27 Jun 2022 10:13 AM GMTവിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്ത് മാറ്റി ഉദ്ധവ് താക്കറെ
27 Jun 2022 9:38 AM GMTഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMT