Football

യൂറോ യോഗ്യതാ; തകര്‍പ്പന്‍ ജയവുമായി ഹോളണ്ടും ബെല്‍ജിയവും

നോര്‍ത്തേണ്‍ അയര്‍ലന്റിനെ 3-1 ഹോളണ്ട് തോല്‍പ്പിച്ചപ്പോള്‍ സാന്‍ മരിനോയെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ബെല്‍ജിയം തകര്‍ത്തത്. മെഗനീസിലൂടെ 75ാം മിനിറ്റില്‍ അയര്‍ലന്റാണ് ലീഡ് നേടിയത്.

യൂറോ യോഗ്യതാ; തകര്‍പ്പന്‍ ജയവുമായി ഹോളണ്ടും ബെല്‍ജിയവും
X

ഹേഗ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഹോളണ്ടിനും ബെല്‍ജിയത്തിനും വമ്പന്‍ ജയം. നോര്‍ത്തേണ്‍ അയര്‍ലന്റിനെ 3-1 ഹോളണ്ട് തോല്‍പ്പിച്ചപ്പോള്‍ സാന്‍ മരിനോയെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ബെല്‍ജിയം തകര്‍ത്തത്. മെഗനീസിലൂടെ 75ാം മിനിറ്റില്‍ അയര്‍ലന്റാണ് ലീഡ് നേടിയത്. എന്നാല്‍ വന്‍ തിരിച്ചുവരവിലൂടെ ഹോളണ്ട് മുന്നേറുകയായിരുന്നു. ഹോളണ്ടിനായി ഡിപേ(80, 90+4) ഡി ജോങ് (90+1) എന്നിവര്‍ ഗോള്‍ നേടി. ഗ്രൂപ്പ് സിയില്‍ ഹോളണ്ട് 12 പോയിന്റുമായി ഒന്നാമതാണ്. ആദ്യ പകുതിയില്‍ ആറു ഗോള്‍ നേടിയാണ് ബെല്‍ജിയം സാന്‍ മരിനോയ്‌ക്കെതിരേ 9 ഗോളിന്റെ ജയം നേടിയത്.

ലൂക്കാക്കു ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ചാഡ്‌ലി, ബ്രോലി, ആല്‍ഡര്‍വെറല്‍ഡ്, ടൈല്‍മാന്‍സ്, ബെന്‍ടേക്ക്, വെര്‍സ്‌ഷെറെന്‍, കാസ്റ്റഗെനേ എന്നിവരും ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ഐയില്‍ 21 പോയിന്റുമായി ബെല്‍ജിയം ഒന്നാമതെത്തി. ഗ്രൂപ്പ് ഇയില്‍ ഹംഗറിയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. മൊഡ്രിക്ക് (5), പെറ്റ്‌കോവിക്ക്(24, 42) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തവര്‍. ഗ്രൂപ്പില്‍ 13 പോയിന്റുമായി ക്രൊയേഷ്യ ഒന്നാം സ്ഥാനത്താണ്. മറ്റ് മല്‍സരങ്ങളില്‍ റഷ്യ സ്‌കോട്ട്‌ലന്റിനെ 4-0ത്തിനും സൈപ്രസ് കസാഖിസ്ഥാനെ 2-1നും ഓസ്ട്രിയ ഇസ്രായേലിനെ 3-1നും മാസിഡോനിയ സ്ലോവേനിയയെ 2-1നും പോളണ്ട് ലാത്വവിയയെ 3-0ത്തിനും തോല്‍പ്പിച്ചു. ബെലാറസ്-എസ്റ്റോണിയാ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it