Football

ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം; ഇറ്റലിയില്‍ ഇന്റര്‍ ഇന്നിറങ്ങും

ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം;   ഇറ്റലിയില്‍ ഇന്റര്‍ ഇന്നിറങ്ങും
X

ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം. ഒരു സീസണില്‍ ജര്‍മനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന വിദേശ താരമെന്ന റെക്കോഡാണ് ലെവന്‍ഡോസ്‌കി ഇന്ന് നേടിയത്. മുന്‍ ഡോര്‍ട്ട് മുട്ട് താരം എമെറിക് ഒബ്മയാങിന്റെ റെക്കോഡാണ് ലെവന്‍ഡോസ്‌കി തകര്‍ത്തത്. ലീഗില്‍ ഇന്ന് ഫ്രീബര്‍ഗിനെ 31നാണ് ബയേണ്‍ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടിയതോടെയാണ് പുതിയ റെക്കോഡ് താരത്തെ തേടിയെത്തിയത്.

ഇന്നത്തെ നേട്ടത്തോടെ താരം ഈ സീസണില്‍ 33 ഗോളുകളാണ് നേടിയത്. മറ്റൊരു മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഹാലഡിന്റെ ഇരട്ടഗോള്‍ നേട്ടത്തോടെ ആര്‍ ബി ലെപ്‌സിഗിനെ 2-0ത്തിന് തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. റയല്‍ വലാഡോളിഡിനെതിരേ 10ത്തിന്റെ ജയമാണ് അത്‌ലറ്റിക്കോ നേടിയത്. അതിനിടെ സീരി എയില്‍ ഇന്റര്‍മിലാന്‍ ഇന്നിറങ്ങും. സംമ്പഡോറിയക്കെതിരേയാണ് ഇന്ററിന്റെ മല്‍സരം. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയെ മറികടക്കാനാണ് ഇന്ററിന്റെ ശ്രമം. രാത്രി 1.15ന് നടക്കുന്ന മല്‍സരം സോണി നെറ്റ് വര്‍ക്കില്‍ തല്‍സമയ പ്രക്ഷേപണം ഉണ്ട്.




Next Story

RELATED STORIES

Share it