Football

സൂപ്പര്‍ കപ്പ് ബയേണിന്; ലീഗ് കപ്പില്‍ സിറ്റിയും ലിവര്‍പൂളും മുന്നോട്ട്

യൂറോപ്പാ ലീഗ് കിരീടം നേടിയ സെവിയ്യയെ 2-1ന് തോല്‍പ്പിച്ചാണ് ബയേണ്‍ സൂപ്പര്‍ കപ്പ് നേടിയത് .

സൂപ്പര്‍ കപ്പ് ബയേണിന്; ലീഗ് കപ്പില്‍ സിറ്റിയും ലിവര്‍പൂളും മുന്നോട്ട്
X

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് സൂപ്പര്‍ കപ്പ്.യൂറോപ്പാ ലീഗ് കിരീടം നേടിയ സെവിയ്യയെ 2-1ന് തോല്‍പ്പിച്ചാണ് ബയേണ്‍ സൂപ്പര്‍ കപ്പ് നേടിയത് .ഒക്കമ്പോസിലൂടെ സെവിയ്യയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. തുടര്‍ന്ന് ഗൊരെസ്‌കെയിലൂടെ ബയേണ്‍ ഒപ്പത്തിനൊപ്പമെത്തി. സമനിലയിലായതിനെ തുടര്‍ന്ന് എക്‌സ്ട്രാടൈമിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ഹാവി മാര്‍ട്ടിന്‍സിന്റെ ഗോളില്‍ ബയേണ്‍ ജയിക്കുകയായിരുന്നു.

ഇംഗ്ലിഷ് ലീഗ് കപ്പില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം.ഇന്ന് നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ ലിങ്കണ്‍ സിറ്റിയ്‌ക്കെതിരേ 7-2ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. മുന്‍നിര താരങ്ങളില്ലാതെയാണ് ലിവര്‍പൂളിന്റെ ജയം. ഷാഖിരി, മിനാമിനോ(ഡബിള്‍),ജോണ്‍സ്(ഡബിള്‍), ഗ്രൂജിക്ക്, ഒറിഗി എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ബേണ്‍മൗത്തിനെ 2-1ന് തോല്‍പ്പിച്ചാണ് സിറ്റി നാലാം റൗണ്ടിലേക്ക് കടന്നത്. ഡെലപ്പ്, ഫോഡന്‍ എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. ബ്രിസ്‌റ്റോള്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു.

യൂറോപ്പാ ലീഗില്‍ എസി മിലാന്‍, ടോട്ടന്‍ഹാം എന്നിവര്‍ക്ക് ജയം. നോര്‍വെ ക്ലബ്ബ് ബോഡെയെ 3-2ന് തോല്‍പ്പിച്ചാണ് മിലാന്‍ ജയിച്ച് കയറിയത്. മാസിഡോണിയന്‍ ക്ലബ്ബായ ഷ്‌കെന്‍ഡിജയെ 3-1ന് തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.


Next Story

RELATED STORIES

Share it