Football

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സ ഡോര്‍ട്ട്മുണ്ടിനെതിരേ; അന്‍സു ഇന്നിറങ്ങും

സീസണില്‍ ആദ്യമായി മെസ്സി ബാഴ്‌സലോണയ്ക്കായി ഇന്നിറങ്ങും. പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെയുള്ള സ്പാനിഷ് ലീഗിലെ മല്‍സരങ്ങളില്‍ കറ്റാലന്‍സിനായി ഇറങ്ങിയിരുന്നില്ല. മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സ കളിച്ച നാല് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്.

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സ ഡോര്‍ട്ട്മുണ്ടിനെതിരേ; അന്‍സു ഇന്നിറങ്ങും
X

ബെര്‍ലിന്‍: ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യപോരാട്ടത്തില്‍ ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണ ഇന്ന് ജര്‍മന്‍ ക്ലബ്ബ് ബോറിസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ഇറങ്ങുന്നു. സീസണില്‍ ആദ്യമായി മെസ്സി ബാഴ്‌സലോണയ്ക്കായി ഇന്നിറങ്ങും. പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെയുള്ള സ്പാനിഷ് ലീഗിലെ മല്‍സരങ്ങളില്‍ കറ്റാലന്‍സിനായി ഇറങ്ങിയിരുന്നില്ല. മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സ കളിച്ച നാല് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. അതിനിടെ, കൗമാരതാരം അന്‍സു ഫാത്തി ഇന്ന് ബാഴ്‌സയ്ക്കായി കളിക്കും. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിച്ച ഫാത്തി രണ്ട് ഗോളും നേടിയിരുന്നു.

ഇന്ന് ടീമിനായി കളിക്കുന്നതോടെ ഫാത്തിയെ തേടി പുതിയ റെക്കോഡും നിലവില്‍ വരും. ബാഴ്‌സയ്ക്കായി ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരത്തിന് സ്വന്തമാവും. ഫാത്തി ഗോള്‍ നേടുകയാണെങ്കില്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരത്തിന്റേതാവും. ഇന്ന് രാത്രി 10 മണിക്കാണ് മല്‍സരം. ജര്‍മന്‍ ക്ലബ്ബ് ഡോര്‍ട്ട്മുണ്ട് നിലവില്‍ മികച്ച ഫോമിലാണ്. തകര്‍പ്പന്‍ ഫോമിലുള്ള ജേഡോന്‍ സാഞ്ചോയും പാക്കോ അല്‍കാസറും തന്നെയാണ് ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷ.

Next Story

RELATED STORIES

Share it