ബാഴ്‌സ വിജയതീരത്ത്; മെസ്സിക്കു പരിക്ക്

ബാഴ്‌സ വിജയതീരത്ത്; മെസ്സിക്കു പരിക്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വീണ്ടും വിജയവഴിയില്‍. വിയ്യാറലിനെതിരായ മല്‍സരത്തില്‍ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കി. പഴയ ഫോമിലേക്ക് തിരിച്ചുവന്ന ബാഴ്‌സയ്ക്കായി പുതിയ സൈനിങ് ഗ്രീസ്മാന്‍(6), ആര്‍തുറര്‍(15) എന്നിവരാണ് ഗോള്‍ നേടിയത്. എന്നാല്‍ ബാഴ്‌സ ക്യാംപിന് ആശങ്കയായി ഇന്നലെ മെസ്സിക്ക് പരിക്കേറ്റു. തുടയെല്ലിനാണ് പരിക്കേറ്റത്. ആദ്യ പകുതിയുടെ അവസാനത്തോടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് മെസ്സി കളിച്ചിരുന്നില്ല. നേരത്തേ പരിക്കില്‍ നിന്നു മാറി കഴിഞ്ഞ ആഴ്ചയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. സീസണില്‍ ആദ്യമായി ഇന്നലെയാണ് മെസ്സി ആദ്യ പകുതിയില്‍ ഇറങ്ങിയത്.RELATED STORIES

Share it
Top