സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ നാളെ; ഫാത്തി,ഡിപ്പേ പ്രതീക്ഷയില്‍ ബാഴ്സയും ബെന്‍സിമ-വിനീഷ്യസ് കരുത്തില്‍ റയലും
നാളെ ഇന്ത്യന്‍ സമയം രാത്രി 7.45ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം

ക്യാംപ് നൗ: ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും ആവേശകരമായ എല്‍ ക്ലാസ്സിക്കോ മല്‍സരത്തിന് സ്‌പെയിന്‍ നാളെ സാക്ഷ്യം വഹിക്കും. സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയാണ് നാളെ നടക്കുന്നത്. ബാഴ്‌സ ക്യാപ്റ്റന്‍ മെസ്സിയും റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ക്ലബ്ബ് വിട്ടതിന് ശേഷമുള്ള ആദ്യ മല്‍സരമാണ്. സ്പാനിഷ് ലീഗില്‍ മൂന്നാമതുള്ള റയല്‍ തകര്‍പ്പന്‍ ഫോമിലാണ്. ചാംപ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം അവരുടെ ആത്മവിശ്വാസം കൂട്ടും. നാളെ ഇന്ത്യന്‍ സമയം രാത്രി 7.45ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. 15 വര്‍ഷത്തിനിടെ ആദ്യമായാണ് മെസ്സിയും റാമോസുമില്ലാതെ സ്‌പെയിനില്‍ എല്‍ ക്ലാസ്സിക്കോ അരങ്ങേറുന്നത്. നാളെ ഇന്ത്യന്‍ സമയം രാത്രി 7.45ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. മല്‍സരങ്ങള്‍ വയകോ 18ന് വേണ്ടി എംടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. അപാര ഫോമിലുള്ള കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ കരുത്ത്.
ബാഴ്‌സയാവട്ടെ ലീഗില്‍ ഏഴാം സ്ഥാനത്താണ്. എന്നാല്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തിലും ചാംപ്യന്‍സ് ലീഗിലും ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. അന്‍സു ഫാത്തി, മെംഫിസ് ഡിപ്പേ എന്നിവരാണ് ബാഴ്‌സയുടെ പ്രതീക്ഷ. അവസാനം ഏറ്റുമുട്ടിയപ്പോള്‍ റയലിനൊപ്പമായിരുന്നു ജയം.
RELATED STORIES
മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTവിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMT