Football

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണയ്ക്ക്; റയല്‍ വീണു

കോച്ച് സാവിയുടെ ബാഴ്‌സയ്‌ക്കൊപ്പമുള്ള ആദ്യ കിരീടമാണ്.

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണയ്ക്ക്; റയല്‍ വീണു
X


റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണയ്ക്ക്. സൗദിയില്‍ നടന്ന എല്‍ ക്ലാസ്സിക്കോ പോരില്‍ റയലിനെ 3-1നാണ് ബാഴ്‌സ വീഴ്ത്തിയത്. ആവേശം നിറഞ്ഞ ഫൈനലില്‍ ഗവി(33), റോബര്‍ട്ട് ലെവന്‍ഡോസ്‌കി (45), പെഡ്രി (69) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. റയലിന്റെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ കരീം ബെന്‍സിമയാണ് നേടിയത്. ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത ഗവി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഗവിക്ക് സ്വന്തമായി. കോച്ച് സാവിയുടെ ബാഴ്‌സയ്‌ക്കൊപ്പമുള്ള ആദ്യ കിരീടമാണ്.




Next Story

RELATED STORIES

Share it