Football

ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടി; പെഡ്രി 2022 വരെ പുറത്ത്

പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് ടീമില്‍ ഏറ്റവും പ്രതീക്ഷ വച്ച പുലര്‍ത്തുന്ന താരമാണ് പെഡ്രി.

ബാഴ്‌സയ്ക്ക് വന്‍ തിരിച്ചടി; പെഡ്രി 2022 വരെ പുറത്ത്
X


ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് കാത്ത് നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടി. ബാഴ്‌സയുടെ സ്പാനിഷ് മധ്യനിര താരം പെഡ്രി 2022 ജനുവരി വരെ ടീമിനൊപ്പം തുടരില്ല. കാലിന്റെ പേശിക്ക് പരിക്കേറ്റ പെഡ്രിക്ക് രണ്ട് മാസത്തില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്. 19കാരനായ പെഡ്രെി ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന താരം അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും പരിക്ക് വില്ലനാവുകയായിരുന്നു. പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് ടീമില്‍ ഏറ്റവും പ്രതീക്ഷ വച്ച പുലര്‍ത്തുന്ന താരമാണ് പെഡ്രി.




Next Story

RELATED STORIES

Share it