Football

ലാലിഗയില്‍ 15 ജയവുമായി ബാഴ്‌സ കുതിക്കുന്നു

റയോ വോല്‍ക്കാനയ്‌ക്കെതിരായ ജയത്തോടെ 15 മല്‍സരങ്ങളില്‍ തുടര്‍ച്ചയായ വിജയവുമായാണ് ബാഴ്‌സയുടെ തേരോട്ടം. റയോ വോല്‍ക്കാനോയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ഇന്ന് തോല്‍പ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി.

ലാലിഗയില്‍ 15 ജയവുമായി ബാഴ്‌സ കുതിക്കുന്നു
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. റയോ വോല്‍ക്കാനയ്‌ക്കെതിരായ ജയത്തോടെ 15 മല്‍സരങ്ങളില്‍ തുടര്‍ച്ചയായ വിജയവുമായാണ് ബാഴ്‌സയുടെ തേരോട്ടം. റയോ വോല്‍ക്കാനോയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ഇന്ന് തോല്‍പ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി.

ജെറാഡ് പിക്കെ(38), ലയണല്‍ മെസ്സി(51 പെനാല്‍റ്റി), ലൂയിസ് സുവാരസ്(82) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തവര്‍. ഡി തോമസ് ഗോമസിലൂടെ 24ാം മിനിറ്റില്‍ റയോ വാല്‍ക്കോനയാണ് ലീഡ് നേടിയത്. റയലില്‍നിന്നും ലോണടിസ്ഥാനത്തില്‍ വാങ്ങിയ താരമാണ് തോമസ്. എന്നാല്‍, പിക്കോയുടെ ഗോളിലൂടെ ബാഴ്‌സ തിരിച്ചടി തുടങ്ങുകയായിരുന്നു. ലീഗില്‍ പുറത്താവലിന്റെ വക്കിലുള്ള ടീമാണ് വോല്‍ക്കാനോ. തുടര്‍ച്ചയായ ഏഴുമല്‍സരങ്ങളിലാണ് വോല്‍ക്കാനോ പരാജയം രുചിച്ചത്. 26 മല്‍സരങ്ങളില്‍നിന്ന് 25 ഗോളുമായി മെസ്സിയാണ് ലീഗില്‍ ഗോള്‍ സ്‌കോറര്‍മാരില്‍ ഒന്നാമത്.

ബാഴ്‌സയുടെ സ്പാനിഷ് ലീഗിലെ അടുത്ത മല്‍സരം റയല്‍ ബെറ്റിസുമായാണ്. ചാംപ്യന്‍സ് ലീഗിലെ അടുത്ത മല്‍സരം ബുധനാഴ്ച ലിയോണിനെതിരേയാണ്. ആദ്യപാദ മല്‍സരം സമനിലയിലായിരുന്നു. ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്ക് മാഡ്രിഡ് ലെഗനീസിനെ 1-0ന് തോല്‍പ്പിച്ചു. ഗെറ്റഫെ 2-1ന് ഹുസ്‌കയെ തോല്‍പ്പിച്ചു. ആല്‍വസ്‌ഐബര്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നാമതും ഗെറ്റാഫെ നാലാമതുമാണ്.

Next Story

RELATED STORIES

Share it