Football

ബാഴ്‌സയുടെ പുത്തന്‍ സൈനിങ് ടോറസിനും യുവതാരം പെഡ്രിക്കും കൊവിഡ്

ലെങ്‌ലെറ്റ്, ഡാനി ആല്‍വ്‌സ്, ജോര്‍ദ്ദി ആല്‍ബ, ഡെംബലെ ഉംറ്റിറ്റി, ഗവി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ബാഴ്‌സയുടെ പുത്തന്‍ സൈനിങ് ടോറസിനും യുവതാരം പെഡ്രിക്കും കൊവിഡ്
X


ക്യാംപ് നൗ: ബാഴ്‌സാ ക്യംപില്‍ കൊവിഡ് വ്യാപനം തുടരുന്നു. ഏറ്റവും പുതിയതായി യുവതാരം പെഡ്രിക്കും പുത്തന്‍ സൈനിങ് ഫെറാന്‍ ടോറസിനും കൊവിഡ് സ്ഥിരീകരിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന പെഡ്രി ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് കൊവിഡ് പോസ്റ്റീവായത്.





മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും റെക്കോഡ് തുകയ്ക്ക് ബാഴ്‌സയിലെത്തിയ സ്പാനിഷ് താരം ടീമിനായി അടുത്ത ആഴ്ച അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് കൊവിഡ് വില്ലനായത്. നേരത്തെ ലെങ്‌ലെറ്റ്, ഡാനി ആല്‍വ്‌സ്, ജോര്‍ദ്ദി ആല്‍ബ, ഡെംബലെ ഉംറ്റിറ്റി, ഗവി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it