Football

ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്കും ബാഴ്‌സയ്ക്കും ജയം

ഫാത്തി വിയേരയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്കും ബാഴ്‌സയ്ക്കും ജയം
X


ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ചെല്‍സി, ബാഴ്‌സലോണ, യുവന്റസ് എന്നിവര്‍ക്ക് ജയം. ഗ്രൂപ്പ് എച്ചില്‍ മാല്‍മോയ്‌ക്കെതിരേ ഒരു ഗോളിന്റെ ജയമാണ് ചെല്‍സി നേടിയത്.സിയാച്ച് ആണ് ബ്ലൂസിന്റെ ഗോള്‍ സ്‌കോര്‍ ചെയ്തത്.

ബാഴ്‌സലോണ ഡൈനാമോ കെയ്‌വിനെതിരേ ഒരു ഗോളിനാണ് ജയിച്ചത്.ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ഫാത്തി വിയേരയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് എച്ചില്‍ യുവന്റസ് വമ്പന്‍ ജയം കരസ്ഥമാക്കി. സെനിറ്റ് പീറ്റേഴ്‌സ്ബര്‍ഗിനെ 4-2നാണ് യുവന്റസ് വീഴ്ത്തിയത്. ഡിബാല ഇരട്ട ഗോള്‍ നേടി. ചീസ, മൊറാട്ട എന്നിവരും യുവന്റസിനായി സ്‌കോര്‍ ചെയ്തു. ബെന്‍ഫിക്കയെ ബയേണ്‍ മ്യുണിക്ക് 5-2നും പരാജയപ്പെടുത്തി.ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ലെവന്‍ഡോസ്‌കി ബയേണിനായി ഹാട്രിക്ക് നേടി.ഗ്നബറി,സാനെ എന്നിവരും ബയേണിനായി സ്‌കോര്‍ ചെയ്തു.




Next Story

RELATED STORIES

Share it