Football

നെയ്മറിന് പകരം റാക്കിറ്റിക്കിനെ നല്‍കാന്‍ ബാഴ്‌സ തയ്യാര്‍

നെയ്മറിന് പകരം റാക്കിറ്റിക്കിനെ നല്‍കാന്‍ ബാഴ്‌സ തയ്യാര്‍
X

മാഡ്രിഡ്: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പകരമായി ഇവാന്‍ റാക്കിറ്റിക്കിനെ നല്‍കാന്‍ ബാഴ്‌സലോണ. പിഎസ്ജിക്ക് ക്രൊയേഷ്യന്‍ താരമായ റാക്കിറ്റിക്കില്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഈ ആവശ്യത്തെ ബാഴ്‌സ അംഗീകരിക്കുകയായിരുന്നു. നിലവില്‍ നെയ്മറെ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയിലേക്ക് കൊണ്ട് വരാനാണ് ബാഴ്‌സയുടെ ശ്രമം. പകരമായാണ് റാക്കിറ്റിക്കിനെ നല്‍കുക. താരത്തിന് പുറമെ പണം നല്‍കുന്ന കാര്യം ക്ലബ്ബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന് പിഎസ്ജിയും സമ്മതം മൂളിയിട്ടുണ്ട്.

2020-21 സീസണ്‍ വരെ ഇരുവരും അതാത് ക്ലബ്ബില്‍ തുടരും. കൈമാറ്റത്തിന്റെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ബാഴ്‌സ നെയ്മറെ ടീമിലേക്ക് കൊണ്ടുവരുന്നില്ലെന്നും പിഎസ്ജിയില്‍ തന്നെ താരം തുടരുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ട്രാന്‍സ്ഫറിനുള്ള അവസാന തിയ്യതിക്കു മുന്നേ നെയ്മറുടെ കൈമാറ്റം നടക്കുമോ എന്ന ആശങ്കയിലാണ് ബാഴ്‌സാ ആരാധകര്‍. നേരത്തെ പിഎസ്ജി മുന്നോട്ട് വച്ച ഓഫര്‍ നല്‍കാന്‍ ബാഴ്‌സയ്ക്ക് കഴിയാത്തത് കൊണ്ടാണ് നെയ്മറുടെ ട്രാന്‍സ്ഫര്‍ നീണ്ടുപോയത്.


Next Story

RELATED STORIES

Share it