Football

മെംഫിസ് ഡിപ്പേ അത്‌ലറ്റിക്കോയില്‍

മെംഫിസ് ഡിപ്പേ അത്‌ലറ്റിക്കോയില്‍
X


മാഡ്രിഡ്: നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. നിലവില്‍ ബാഴ്‌സയ്ക്കായി കളിക്കുന്ന താരം ഈ സീസണില്‍ തന്നെ അത്‌ലറ്റിക്കോയിലെത്തും. അത്‌ലറ്റിക്കോയുടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സ് ചെല്‍സിയിലേക്ക് ലോണില്‍ പോയതിനെ തുടര്‍ന്നാണ് ഡിപ്പേയെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. 2028 വരെയാണ് കരാര്‍. ലിയോണ്‍ ഫോര്‍വേഡായിരുന്ന ഡിപ്പേ 2021ലാണ് ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണില്‍ തിളങ്ങിയെങ്കിലും പിന്നീട് താരത്തിന്റെ ഫോം ഇടിയുകയായിരുന്നു.




Next Story

RELATED STORIES

Share it