ചാംപ്യന്‍സ് ലീഗ്; റൊണാള്‍ഡോ ഡബിളില്‍ ബാഴ്‌സയെ തറപറ്റിച്ച് യുവന്റസ്; യുനൈറ്റഡ് പുറത്ത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് യുവന്റസ് മെസ്സിപ്പടയ്‌ക്കെതിരേ ജയംനേടിയത്.
BY SRF9 Dec 2020 3:29 AM GMT

X
SRF9 Dec 2020 3:29 AM GMT
ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗിലെ ബാഴ്‌സയോടുള്ള ആദ്യ മല്‍സരത്തിന് പകരം വീട്ടി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് യുവന്റസ് മെസ്സിപ്പടയ്‌ക്കെതിരേ ജയംനേടിയത്. രണ്ട് വര്‍ഷത്തിന് ശേഷം മെസ്സിയും റൊണാള്‍ഡോയും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബിന് തന്നെയായിരുന്നു ആധിപത്യം. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്‌സ പരാജയമായിരുന്നു. ആരാധകര്‍ കാത്തിരുന്നു വാശിയേറിയ പോരാട്ടത്തില്‍ ബാഴ്‌സ നന്നേ പിന്നിലായിരുന്നു. 13, 52 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. മക്കെനിയാണ് (20) യുവന്റസിന്റെ മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് യുവന്റസ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ബാഴ്‌സ രണ്ടാം സ്ഥാനക്കാരായാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.
ഇന്ന് നടന്ന മറ്റൊരു ആവേശമല്‍സരത്തിന് ശേഷം മാഞ്ച്സ്റ്റര്‍ യുനൈറ്റഡ് ചാംപ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ പി ലെപ്‌സിഗ് 32നാണ് യുനൈറ്റഡിനെ തോല്‍പ്പിച്ചത്. മൂന്ന് ഗോളിന് പിറകില്‍ പോയ യുനൈറ്റഡ് രണ്ടാം പകുതിയില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. ലെപ്‌സിഗ് 12 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.
Next Story
RELATED STORIES
ആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMT