ലോകകപ്പ്; പ്രീക്വാര്‍ട്ടറിലേക്ക് ഓസിസോ ഡെന്‍മാര്‍ക്കോ?
മല്‍സരം സമനിലയിലായാല്‍ ഓസ്‌ട്രേലിയക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അല്ലാത്ത പക്ഷം ടീം ജയിക്കേണ്ടതുണ്ട്.


ദോഹ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പ് ഡിയില്‍ നിന്ന് ഓസിസോ ഡെന്‍മാര്‍ക്കോ എന്ന് ഇന്നറിയാം. ഗ്രൂപ്പില്‍ രണ്ട് ജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചിരുന്നു. ഫ്രാന്‍സിന്റെ അവസാന മല്‍സരത്തിലെ എതിരാളി ടുണീഷ്യയാണ്. ഒരു സമനില കൈയിലുള്ള ടുണീഷ്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഇന്ന് രാത്രി 8.30നാണ് ഗ്രൂപ്പ് ഡിയിലെ രണ്ട് മല്‍സരങ്ങളും. ഓസ്‌ട്രേലിയും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടുന്ന രണ്ടാം മല്‍സരമാണ് ഏറെ നിര്‍ണ്ണായകം. ഒരു ജയമുള്ള ഓസിസിന് മൂന്ന് പോയിന്റുണ്ട്. നിലവില്‍ ഓസിസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഒരു സമനില മാത്രമുള്ള ഡെന്‍മാര്‍ക്ക് മൂന്നാം സ്ഥാനത്താണ്. ഈ ലോകകപ്പില്‍ കറുത്ത കുതിരകളാവാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഡെന്‍മാര്‍ക്ക് നിരാശാജനകമായ പ്രകടനമാണ് ആദ്യ രണ്ട് മല്‍സരങ്ങളിലും പുറത്തെടുത്തത്. ഇന്ന് ജയിച്ചാല്‍ മാത്രമേ ഡെന്‍മാര്‍ക്കിന് അവസാന 16 ല്‍ സ്ഥാനം ലഭിക്കൂ. മല്‍സരം സമനിലയിലായാല്‍ ഓസ്‌ട്രേലിയക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അല്ലാത്ത പക്ഷം ടീം ജയിക്കേണ്ടതുണ്ട്.
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT